മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി പ്രവീണ. നായികയായും സഹനടിയായുമൊക്കെ മലയാളത്തില്‍ പ്രവീണ ശോഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെതായി പ്രചരിക്കുന്ന ഒരു ഫേസ്ബുക്ക് ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പ്രവീണ പുത്തൻ ചിത്രം എന്റെ വീട്ടിലെത്തിയ ഒരു കുഞ്ഞ് അതിഥി, ബേബി കോബ്ര എന്ന് കുറിച്ചുകൊണ്ടാണ് കുറിച്ചിരിക്കുന്നത്.
ഒരു കുഞ്ഞന്‍ പാമ്പിനെ കൈവെളളയില്‍ എടുത്തുനില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. പ്രവീണയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരുന്നതും. ഇനി വാവ സുരേഷ് വീട്ടിലിരിക്കേണ്ടി വരുമോ, മോളെ സൂക്ഷിക്കണേ, അഭിനയം നിര്‍ത്തി പാമ്പ് പിടുത്തമായോ എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് ചുവടെ വന്നിരിക്കുന്നത്.
ഇത്രയും ചെറിയ ഒരു പാമ്പിനെ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്ന് പറഞ്ഞുകൊണ്ട് നടി തന്റെ ന്‍സ്റ്റഗ്രാം പേജിലും ചിത്രം പോസ്റ്റ് ചെയ്‌തിരുന്നു. അതേ താരത്തിന്റെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ പാമ്പിനൊപ്പമുളള ചിത്രത്തിന് പിന്നാലെ വീഡിയോയും പങ്കുവെക്കുമെന്ന് പ്രവീണ ഏവരെയും അറിയിച്ചു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മറ്റു താരങ്ങളെ പോലെ പ്രവീണയും വീട്ടില്‍ തന്നെയാണ് കഴിയുന്നത്. നിരവധി അവാർഡുകളാണ് സിനിമകളിലും സീരിയലുകളിലും തിളങ്ങിയ താരത്തെ തേടി എത്തിയിരുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്കാരത്തിനും പ്രവീണ അര്ഹയായിരുന്നു. പ്രവീണയെ തേടി പുരസ്‌കാരങ്ങൾ എത്തിയിരുന്നത് 1998ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം അഗ്നി സാക്ഷി, 2008ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ്.
കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെയാണ് പ്രവീണ വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രവീണ വേഷമിട്ടിരുന്നു. പ്രവീണയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാറാണ്. നടിയുടെതായി തെലുങ്കില്‍ ഭീഷ്മ എന്ന ചിത്രവും പുറത്തിറങ്ങിയിരുന്നു.പ്രവീണയുടെതായി ഇനി റീലിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം മലയാളത്തില്‍ സുമേഷ് ആന്‍ഡ് രമേഷ് ആണ്. പ്രവീണയുടെ ഭര്‍ത്താവ് നാഷണല്‍ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ്. പ്രവീണയുടെയും പ്രമോദിന്റെയും മകളുടെ പേര് ഗൗരി എന്നാണ്.