മലയാള കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ വിനോദ് കോവൂർ. നിരവധി സ്റ്റേജ് ഷോകളിലൂടെ എല്ലാം തന്നെ താരം ശ്രദ്ധേയനായിരുന്നു. വിനോദ് പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധയാകർഷിച്ചത്എം 80 മൂസ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ്.താരം അഭിനയ ജീവിതം നാടക രംഗത്തിലൂടെയാണ് ആരംഭിച്ചത്. ജഗദീഷ് അവതരിപ്പിയ്ക്കുന്ന പടം തരും പണം എന്ന ഗെയിം ഷോയിൽ മത്സരാർത്ഥിയായി ഏറ്റവും ഒടുവിൽ എത്തിയത് വിനോദ് കോവൂര് ആണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുത്തൻ വിശേഷമാണ് ഇപ്പോൾ വൈറലാവുന്നത്.
അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അവരുടെ മക്കളും എന്റെ ഭാര്യയും അടങ്ങുന്നതാണ് തന്റെ കുടുംബം. അച്ഛൻ നേരത്തെ മരിച്ചിരുന്നു. അമ്മ ആറ് മാസങ്ങൾക്ക് മുൻപാണ് പോയത്. എനിക്കും ഭാര്യയ്ക്കും മക്കളില്ല. ഭാര്യയാണ് എന്റെ മകൾ അപേക്ഷിച്ചാൽ ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടാൻ അവസരമുള്ള ആളാണ് താനും ഭാര്യയും. പല തവണ പലരെയും വിവാഹം ചെയ്തവരുണ്ടാവും. എന്നാൽ സ്വന്തം ഭാര്യയെ തന്നെ നാല് തവണ വിവാഹം ചെയ്ത ആളാണ് ഞാൻ.
ഗുരുവായൂരിൽ വച്ച് വിവാഹം നടത്തണം എന്നായിരുന്നു എന്റെ ആഗ്രഹം. തുളസി മാല കഴുത്തിലിട്ട് വിവാഹം ചെയ്യണം എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷെ കല്യാണത്തിന്റെ സമയമായപ്പോൾ, കാരണവന്മാർ തീരുമാനിച്ചു, നാട്ട് നടപ്പ് പോലെ വധൂഗ്രഹത്തിൽ നിന്ന് മാത്രം മതി എന്ന്. അങ്ങനെ ആദ്യത്തെ വിവാഹം ഭാര്യ വീട്ടിൽ വച്ച് നടന്നു.കല്യാണം കഴിഞ്ഞ് പതിനേഴ് കൊല്ലം കഴിഞ്ഞ്, പതിനെട്ടാമത്തെ വിവാഹ വാർഷികത്തിന് ഒരു മാസം മുൻപ് ഞങ്ങൾ മൂകാംബികയിൽ പോയാപ്പോൾ ഒരു ജോത്സ്യനെ കണ്ടു. എവിടെ വച്ചായിരുന്നു വിവാഹം എന്ന് ചോദിച്ചു. ഭാര്യ വിട്ടിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ, മറ്റെവിടെയെങ്കിലും വച്ച് നടത്താൻ ആഗ്രഹിച്ചിരുന്നോ എന്ന് ചോദിച്ചു. ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. അങ്ങനെയെങ്കിൽ വിനോദ് ഗുരുവായൂരിൽ നിന്ന് ഒരിക്കൽ കൂടെ വിവാഹം ചെയ്യു എന്നായി അദ്ദേഹം.
കൈ നോക്കി പറഞ്ഞ കാര്യം എന്റെ വീട്ടിലും ഭാര്യ വീട്ടിലും അറിയിച്ചു. എനിക്ക് ഭയങ്കര സന്തോഷം തോന്നി. ആദ്യത്തെ കല്യാണം പോലെ എല്ലാ ഒരുക്കങ്ങളും നടത്തി. ആദ്യത്തെ കല്യാണത്തിന് എടുത്ത സാരി ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. രണ്ടാമത്തെ കല്യാണത്തിന് അവൾക്ക് ഇഷ്ടപ്പെട്ട സാരിയെടുത്തു. ചെറിയ രീതിയിൽ ഗുരുവായൂരിൽ വച്ച് രണ്ടാമത്തെ കല്യാണം നടത്താം എന്നാണ് കരുതിയത്. പക്ഷെ അവിടെ എല്ലാവരും ഉണ്ടായിരുന്നു. അങ്ങനെ കല്യാണം കഴിഞ്ഞ് 18 വാർഷിക ദിവസം ഞാൻ എന്റെ ഭാര്യയെ രണ്ടാമതും വിവാഹം ചെയ്തു. പിന്നീട് മൂകാംബികയിൽ വച്ചും ചോറ്റാനിക്കരയിൽ വച്ചും മൂന്നാമത്തെയും നാലാമത്തെയും വിവാഹം നടന്നു,