തമിഴകത്തെ ഡാന്‍സ് സുപ്പര്‍താരമാണ് പ്രഭുദേവ. സ്വതസിദ്ധമായ ശൈലിയും ആരേയും ആതിശയിപ്പിക്കുന്ന നൃത്തചുവടുകളും കൊണ്ടാണ് പ്രഭുദേവ തമിഴകത്തിന്റെ താരമായി മാറിയത്. ഏപ്രില്‍ 3, 1973 ല്‍ മൈസൂരിൽ ജനിച്ച പ്രഭു പക്ഷേ, വളര്‍ന്നതും വിദ്യാഭ്യാസം കഴിഞ്ഞത് തമിഴ് നാട്ടിലെ ചെന്നൈയിലെ അല്‍വാര്‍പ്പേട്ട് എന്ന സ്ഥലത്താണ്. ഒരു ചലച്ചിത്രനൃത്ത സംവിധായകനായ പിതാവ് സുന്ദരത്തില്‍ നിന്നാണ് നൃത്തത്തിനോടുള്ള പ്രചോദനം പ്രഭുവിന് ലഭിച്ചത്. തന്റെ ജീവിത ലക്ഷ്യം ഒരു നര്‍ത്തകനാവാന്‍ തന്നെ പ്രഭു പിന്നീട് തീരുമാനിക്കുകയായിരുന്നു. ചെറുപ്പത്തിലെ ഭരതനാട്യം, വെസ്റ്റേണ്‍ നര്‍ത്തന രീതി എന്നിവ അഭ്യസിച്ചു. തന്റെ സഹോദരന്മാരായ രാജു സുന്ദരം , നാഗേന്ദ്ര പ്രസാദ് എന്നിവരും തമിഴിലെ നൃത്ത സംവിധായകരായിരുന്നു.100ലധികം ചിത്രങ്ങളിൽ നൃത്ത സംവിധായകനായെങ്കിലും കാതലന്‍ എന്ന ഷങ്കര്‍ ചിത്രമാണ് നായകറോളില്‍ പ്രഭുദേവയെ എത്തിച്ചത്. പിന്നീട് കൈനിറയെ അവസരങ്ങള്‍ പത്മശ്രി അടക്കമുള്ള പുരസ്‌കാരവും നടനെ തേടിയെത്തി. സിനിമാ ജീവിതത്തോടൊപ്പം പ്രഭുദേവയുടെ ദാമ്പത്യജീവിതവും തമിഴകം ഏറ്റവും കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.
പ്രഭുദേവയുടെ ഡാന്‍സ് ട്രൂപ്പിലെ അംഗമായിരുന്നു റംലതിനെയാണ് 1987ല്‍ ഇദ്ദേഹം വിവാഹം കഴിച്ചത്. ഈ വിവാഹത്തില്‍ രണ്ട് കുട്ടികളാണ് താരത്തിനുള്ളത്. മൂചത്തമകന്‍ കാന്‍സറിന് കീഴടങ്ങി മരണമടഞ്ഞിരുന്നു. പ്രേമബദ്ധരായതിനെ തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കുകയും പ്രഭുദേവയുടെ നിര്‍ബന്ധത്താല്‍ റംലത് ഹിന്ദുമതത്തിലേക്ക് മാറി ലത എന്ന പേര് സ്വീകരിക്കുകയും ചെയ്തു. വിവാഹജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍, താന്‍ വിവാഹം ചെയ്ത കാര്യം വീട്ടുകാരും നാട്ടുകാരും അറിയാതിരിക്കാനായി റംലത്തിനെ പ്രഭുദേവ ഒളിവില്‍ താമസിപ്പിക്കുകയും ചെയ്തു.
എന്നാല്‍ പ്രഭുദേവയുടെ ജീവിതത്തില്‍ കോളിളക്കം സംഭവിച്ച വിവാദമുണ്ടായി. തമിഴില ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുമായിട്ടുള്ള അടുപ്പമായിരുന്നു. ചിമ്പുവമായിട്ടുള്ള പ്രണയത്തിന് ശേഷം പ്രഭുദേവയുമായിട്ടാണ് നയന്‍സിന് അടുപ്പം. എന്നാല്‍ ഈ അടുപ്പത്തെ പറ്റി ഒരക്ഷരം മാധ്യനമങ്ങളോട് മിണ്ടരുതെന്ന് പ്രഭുദേവയുടെ പിതാവ് റംലത്തിന് താക്കീതും നല്‍കി.
ഭാര്യയും കുട്ടികളും ഉള്ള ഒരാളെ വലവീശിപ്പിടിച്ച് അഹങ്കാരം കാണിക്കുന്ന നയന്‍താരയ്ക്ക് തമിഴ്നാട്ടിലെ മുഴുവന്‍ അമ്മമാരും സഹോദരികളും മാതൃസംഘടനകളും മറുപടി നല്‍കുമെന്ന് റംലത് പറഞ്ഞു . ഇവരുടെ പ്രണയം തുടങ്ങി 2009 കാലഘട്ടത്തില്‍ തമിഴിലെ ഒരു പ്രമുഖ മാധ്യമത്തിനോട് ആയിരുന്നു പ്രതികരിച്ചത്. തന്നെ ശപിക്കുകയും അടിക്കുമെന്ന് പറയുകയുമല്ല റംലത് ചെയ്യേണ്ടതെന്നും പകരം സ്വന്തം ഭര്‍ത്താവിനെ നിലയ്ക്ക് നിര്‍ത്തുകയുമാണെന്ന് ചെയ്യേണ്ടതെന്നായിരുന്നു നയന്‍സിന്റെ പ്രതികരണം.
'നയന്‍താരയുമായുള്ള പ്രണയബന്ധം ദൂതര്‍ വഴിയാണ് ഇതുവരെ പ്രഭുദേവ എന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ നേരിട്ട് വിഷയം അവതരിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. നയന്‍താരയോടൊപ്പം കഴിയാന്‍ ഞാന്‍ അനുവദിക്കണം എന്നാണ് പ്രഭുദേവയുടെ ആവശ്യം. സ്വന്തം ഭാര്യയുടെ മുഖത്തുനോക്കി മറ്റൊരു പെണ്ണിന്റെ കൂടെ കഴിയാന്‍ അനുവാദം തരണമെന്ന് പറയുന്ന പുരുഷന്മാരെ നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?'' എന്നായിരുന്നു റംലത്തിന്റെ പ്രതികരണം.
നയന്‍സിനാപ്പം സുഖവാസം നടത്താനായി അണ്ണാ നഗറില്‍ ഒരു വീട് വച്ചു നല്‍കി. വാടകവീട്ടിലേക്ക് പുതിയവീട്ടിലേക്ക് മാറ്റിയത് നയന്‍സിനൊപ്പം കഴിയാനുള്ള ആഹ്രഹം കൊണ്ടാണെന്ന് റംലത്ത് കരുതിയില്ല. ഭാര്യഭര്‍ത്താക്കന്മാരെ പോലെയാണ് നയന്‍സും പ്രഭുദേവയും ആദ്യഘട്ടത്തില്‍ ഇവിടെ കഴിഞ്ഞത്.
ഒറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുക്കുന്നവള്‍ ശിക്ഷിക്കപ്പെടണം. എന്റെ കുടുംബം തകര്‍ക്കുകയും ഭര്‍ത്താവിനെ തട്ടിയെടുക്കുകയും ചെയ്ത അവളെ അറസ്‌റ്റ് ചെയ്യാന്‍ ഞാന്‍ പോലീസിനെയും കോടതിയെയും സമീപിച്ചിട്ടുണ്ട്.
അവളെ എവിടെവച്ചു കണ്ടാലും ഞാന്‍ തല്ലും. ഒരു മോശം സ്ത്രീയെന്നതിന് അവള്‍ ഒരുദാഹരണമാണ്. പ്രഭുദേവ ഒരു നല്ല ഭര്‍ത്താവാണ്. ഞങ്ങളെ 15 വര്‍ഷം നന്നായി സംരക്ഷിച്ചു. ഒരു വീടും വച്ചു. ഇപ്പോള്‍ എല്ലാം മാറിമറിഞ്ഞു. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള പെരുമാറ്റം ഞെട്ടിച്ചിരിക്കുകയാണ്. ഞങ്ങളുടെ നിയമം അനുസരിച്ചു വിവാഹിതനായ ഒരാള്‍ക്ക് വീണ്ടും വിവാഹം കഴിക്കാനാവില്ല. ലത പറയുന്നു. 1995 ലായിരുന്നു പ്രഭുദേവ-ലത വിവാഹം. 2011 ലായിരുന്നു വിവാഹ മോചനം. പ്രണയം കൊടുമ്പിരി കൊണ്ടപ്പോള്‍ നയന്‍താര തന്റെ ഇടത്തെ കയ്യില്‍ 'പ്രഭു' എന്ന് ടാറ്റു ചെയ്തിരുന്നു. ഇവര്‍ തമ്മില്‍ പിരിഞ്ഞപ്പോഴും നയന്‍താര ആ ടാറ്റു മാറ്റാതെ കുറേനാളുകള്‍ കൊണ്ട് നടന്നു. അടുത്തിടെയാണ് നയന്‍സ് ആ ടാറ്റു പരിഷ്‌ക്കരിച്ചത്.