മലയാളത്തിന്റെ പ്രിയ ഹാസ്യ താരമാണ് നടൻ സലിംകുമാർ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ തന്റെ 24ാം വിവാഹവാര്‍ഷികത്തില്‍ രസകരമായ കുറിപ്പ് പങ്കുവച്ച് എത്തിയിരിക്കുകയാണ് സലിം കുമാര്‍. അദ്ദേഹം കുറിപ്പിലൂടെ തന്റെ പ്രിയതമയെക്കുറിച്ചാണ് പ്രശംസിക്കുന്നത്. ജോലിയൊന്നുമില്ലാതിരുന്ന ഈ മിമിക്രികലാകാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച ഈ സ്ത്രീയുടെ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സെന്നാണ് സലിം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.
' കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും 'എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ആഘോഷങ്ങള്‍ ഒന്നുമില്ല..എല്ലാവരുടെയും പ്രാത്ഥനകള്‍ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാര്‍ എന്നുമാണ് അദ്ദേഹം കുറിച്ചത്.
അതേസമയം ഹാസ്യ വേഷങ്ങളിലൂടെ എല്ലാവരുടെയും പ്രിയ താരം കൂടിയാണ് സലീംകുമാര്‍. എന്നാൽ ഹാസ്യ വേഷങ്ങൾക്ക് പുറമെ മറ്റ് കഥാപാത്രങ്ങളും തന്റെ കൈയ്യിൽ ഭദ്രമായി നിൽക്കുമെന്ന് ഇതിനോടകം തന്നെ താരം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഹാസ്യ വേഷങ്ങളില്‍ നിന്നും സീരിയസ് റോളുകളിലേക്കുളള താരത്തിന്റെ മറ്റം ഏവരെയും ഞെട്ടിക്കുന്ന വിധത്തിലായിരുന്നു. അഭിനയത്തിന് പുറമെ സംവിധായകനായും നിര്‍മ്മാതാവായും താരം തിളങ്ങുകയും ചെയ്തിട്ടുണ്ട്.
" കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും " എന്ന ഈ...
Posted by Salim Kumar on Sunday, September 13, 2020