Latest News

ഞങ്ങള്‍ തമ്മില്‍ അഭിനയിച്ച സിനിമകളിലെല്ലാം ഒരു പ്രത്യേക കെമസ്ട്രി വര്‍ക്ക് ചെയ്‍തിട്ടുണ്ട്; ജയറാമിനെക്കുറിച്ച്‌ പ്രേം കുമാര്‍

Malayalilife
ഞങ്ങള്‍ തമ്മില്‍ അഭിനയിച്ച സിനിമകളിലെല്ലാം ഒരു പ്രത്യേക കെമസ്ട്രി വര്‍ക്ക് ചെയ്‍തിട്ടുണ്ട്; ജയറാമിനെക്കുറിച്ച്‌ പ്രേം കുമാര്‍

നിരവധി കോമഡി കഥാപാത്രങ്ങളിലൂടെ ഏവർക്കും സുപരിചിതനായ താരമാണ് പ്രേംകുമാർ. അനിയന്‍ ബാവ ചേട്ടന്‍ ബാവ, പുതുക്കോട്ടയിലെ പുതുമണവാളന്‍ തുടങ്ങിയ ഹിറ്റുകള്‍  ചിത്രങ്ങളിൽ ജയറാം - പ്രേംകുമാര്‍ ടീം ചിരിയുടെ മാലപ്പടക്കം തന്നെ തീർത്തതാണ്. എന്നാൽ ഇപ്പോൾ ഈ ചിത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രേംകുമാര്‍. മലയാള സിനിമയില്‍ ഹ്യൂമര്‍ ചെയ്യുന്നവരെല്ലാം ഭയങ്കര കക്ഷികളാണെന്നും അതോടൊപ്പം  ജയറാമിനൊപ്പമുള്ള അഭിനയരീതികളെക്കുറിച്ചും താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.

'ഞങ്ങള്‍ തമ്മില്‍ അഭിനയിച്ച സിനിമകളിലെല്ലാം ഒരു പ്രത്യേക കെമസ്ട്രി വര്‍ക്ക് ചെയ്‍തിട്ടുണ്ട്. അതുല്യനായ ഒരു നടനാണ് ജയറാം. മികച്ച തിരക്കഥയില്‍ ഞങ്ങള്‍ ഒന്നിച്ചപ്പോഴൊക്കെ വലിയ വിജയമാണ് ഉണ്ടായിട്ടുള്ളത്. അനിയന്‍ ബാവ ചേട്ടന്‍ ബാവയും പുതുക്കോട്ടയിലെ പുതുമണവാളനും, ആദ്യത്തെ കണ്‍മണിയും എല്ലാം അതിന് ഉദാഹരണമാണ്. അനിയന്‍ ബാവ ചേട്ടന്‍ ബാവയില്‍ അതുല്യരായ നിരവധി അഭിനേതാക്കളായിരുന്നു ഉണ്ടായിരുന്നത്. ഒടുവില്‍ ഉണ്ണികൃഷ്‍ണനും, രാജന്‍ പി ദേവും, നരേന്ദ്ര പ്രസാദും, ഇന്ദ്രന്‍സുമുണ്ട്. ജനാര്‍ദ്ദനന്‍, അടൂര്‍ ഭവാനി,കസ്‍തൂരിയടക്കം വലിയ താരനിരയുണ്ടായിരുന്നു. സിനിമയുടെ മികവ് കൊണ്ട് തന്നെയാണ് എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴും ആളുകള്‍ അമ്മാവാ വിളിയും സുന്ദരനെയും ഓര്‍ക്കുന്നുണ്ടെന്നറിയുമ്ബോള്‍ ഒരുപാട് സന്തോഷമുണ്ട്. സിനിമ സംവിധായകന്റെ കലയാണെന്ന് പറയുമ്ബോളും ഒരു നിര്‍മാതിവില്ലാതെ ചിത്രം നടക്കില്ല. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഹൈനസ് ആര്‍ട്ട്സിനും നന്ദി പറയുന്നു.' പ്രേംകുമാര്‍ പറയുന്നു.

'മലയാള സിനിമയില്‍ ഹ്യൂമര്‍ ചെയ്യുന്നവരെല്ലാം ഭയങ്കര കക്ഷികളാണ്. ജഗതി ചേട്ടനടക്കമുള്ളവരുടെ ഹ്യൂമര്‍ അപാരമാണ്. ഞാന്‍ എന്നെപറ്റിപറയുമ്ബോള്‍ ഞാന്‍ അത്ര വലിയ ഹ്യൂമര്‍ ചെയ്യാന്‍ കഴിവുള്ളയാളല്ല. പക്ഷെ കഥാപാത്രങ്ങള്‍ കിട്ടുമ്ബോള്‍ ചെയ്യുന്നു. നല്ല തിരക്കഥയില്‍ നല്ല ഹ്യൂമര്‍ ചെയ്യാന്‍ സാധിക്കുന്നു. നൂറ്റമ്ബതോളം സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. അടുത്ത കാലത്ത് ഇറങ്ങിയ അരവിന്ദന്റെ അതിഥികള്‍, പട്ടാഭിരാമന്‍, ഉറയടി, തുടങ്ങിയ ചിത്രങ്ങളിലും മികച്ച വേഷം ചെയ്യുവാന്‍ സാധിച്ചു എന്നും ' പ്രേംകുമാര്‍ പറഞ്ഞു.
 

Actor Prem kumar says about jayaram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES