മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ബാലാജി. നിരവധി കഥാപാത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച താരത്തിന്റെ ഒരു സ്വപ്നമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. താരം പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നത് മോഹൻലാൽ തന്റെ ചിത്രം കാണുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ്. ബാലാജി തന്റെ കുറിപ്പ് ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പങ്കുവച്ചത്.
നമ്മൾ എപ്പോഴും ചില കാര്യങ്ങൾ ചുമ്മ ബോർ അടി മാറ്റാൻ ചെയ്തു തുടങ്ങും പിന്നെ അത് നമ്മുടെ തലയിലാവുകയും നമ്മുടെ തല തിന്നു തുടങ്ങുയും ചെയ്യും . ഞാൻ ആദ്യം ചെയ്ത ഷോർട് ഫിലിം "സാധനം കയ്യിലുണ്ടോ "അത്യാവശ്യം സെലിബ്രിറ്റികളുടെ പേജിലാണ് റിലീസ് ചെയ്തത് . അതിനു ഞാൻ മെനകെട്ടതും അവരെ മെനെക്കെടുത്തിയതും എത്ര മാത്രമാന്നെന്നു എനിക്കും അവർക്കും മാത്രം അറിയാവുന്ന പരസ്യമായ രഹസ്യമാണ് . പക്ഷെ സംഭവം ഏറ്റു . എഫ്ബിയിൽ 2 ലക്ഷം കണ്ടു . യൂട്യൂബിൽ 15000 അടിപ്പിച്ചും . അങ്ങനെ അതിന്റെ സന്തോഷത്തിൽ ലോക്‌ഡോൺ തള്ളിനീക്കുമ്പോൾ കൈ ലിഗമെന്റ് സ്ട്രെച്ച് ആവുന്നു , അടുത്ത ഐഡിയ കിട്ടുന്നു ..അടുത്ത ഷോർട് ഫിലിം പിറക്കുന്നു . " വീണ്ടും ചില വീട്ടു കാര്യങ്ങൾ "പൂർണമായി കണ്ടപ്പോൾ എല്ലാരും പറയുന്നു മറ്റേതിനേക്കാളും സൂപ്പർ !!! അങ്ങിനെ ഡയറക്റ്റ് യൂട്യൂബ് റിലീസ് ചെയ്യുന്നു . എഫ്ബിയിൽ പിന്നെ ചെയ്യാം .
"എല്ലാ വ്യൂസും യൂട്യൂബിലേക്കു വന്നാൽ ചാനലിന് ഗുണം കിട്ടും "... നമ്മുടെ കൂട്ടത്തിലെ ഒരു ബിസിനസ്സ് മൈൻഡഡ് കൂട്ടുകാരൻ പറഞ്ഞു . ഞാൻ അവന്റെ ബുദ്ധിയിൽ അന്തം വിട്ടു കൊണ്ട് അതിനു തലയാട്ടി സമ്മതം മൂളി . അങ്ങനെ യൂ ട്യൂബ് മാത്രം റിലീസ് ചെയ്തു . സംഭവം റിലീസ് ചെയ്തു കണ്ടവരെല്ലാം ഒറ്റ വാക്കിൽ സൂപ്പർ എന്ന് പറയുന്നുണ്ടെങ്കിലും യൂട്യൂബിൽ നമ്മൾ ഉദ്ദേശിച്ച ലക്ഷങ്ങൾ എത്തുന്നില്ല .. നമ്മൾക്ക് വേണ്ടത് ആള്ക്കാര് കാണുക എന്നതാണ് . "പക്ഷെ അളിയാ യൂട്യൂബ് ആണ് നമ്മുടെ ചാനലിന് ...." മുഴുമിപിക്കാൻ സമ്മതിച്ചില്ല ഞാൻ . ഫോൺ കട്ട് ചെയ്തു ആലോചനയിൽ കിടന്നുറങ്ങുന്നു ... ഇന്നലെ കണ്ടപോലെ ശോഭനയോ മറ്റോ വന്നു സ്വപ്നത്തിൽ ആശ്വസിപ്പിച്ചലോ !
ഒരു ഹ്രസ്വചിത്രം മത്സരം ചെന്നൈയിൽ നടക്കുന്നു . മുഖ്യാഥിതി നമ്മുടെ ലാലേട്ടൻ . സാധനം കയ്യിലുണ്ടോ അയച്ചിട്ടുള്ളത് കൊണ്ട് ഞാനും ക്ഷണിക്ക പെട്ടിട്ടുണ്ട് . ലാലേട്ടൻ എത്തിക്കഴിഞ്ഞായിരുന്നു ദൈവാനുഗ്രഹത്താൽ എന്റെ ഷോർട് ഫിലിം പ്രദർശിപ്പിച്ചത് . ക്ലൈമാക്സ് കണ്ടു പൊട്ടിച്ചിരിക്കുന്ന ലാലേട്ടനെ കണ്ടപ്പോൾ എനിക്ക് സമാധാനമായി . ഇനിയിപ്പോൾ എൻഡ് ടൈറ്റിൽ അതിൽ രചന സംവിധാനം ബാലാജി എന്നും കൂടെ കണ്ടാൽ രക്ഷപെട്ടു . ഐയ്യോ കഴിഞ്ഞതും പുള്ളിക്കാരൻ എഴുന്നേറ്റു ... ഛെ !!!കട്ട്
ഒരു ടി സ്റ്റാളിൽ ലാലേട്ടനെ പോലെ ഒരാളെ കണ്ടു ഓടി അടുത്ത് ചെന്നിട്ടു കബളിപ്പിക്കപ്പെട്ട അവസ്ഥയിൽ നിൽക്കുമ്പോൾ അവർ പറയുന്നത് കേട്ടു "" മോഹൻലാൽ വരുന്നുണ്ട് ഇവിടെ ഒരു ഫങ്ക്ഷന് ... ആരെയും അറിയിച്ചിട്ടില്ല വന്നാൽ ജനം കൂടും ..മുന്തിയ ഹോട്ടലിന്റെ പേരും പറഞ്ഞു . എനിക്ക് ലഡു പൊട്ടി . ഞാൻ വണ്ടി സ്റ്റാർട്ട് ആക്കുന്നു ... ഛെ സ്റ്റാർട്ട് ആവുന്നില്ലല്ലോ .. ഇതെന്തു ഭാഗ്യക്കേടാണ് ദൈവമേ??
ഒരു ചിത്രാഞ്ജലി സ്റ്റുഡിയോ പോലൊരു സ്ഥലം ... അവിടെ ഞാൻ എന്തോ പരിപാടിക്ക് വന്നിട്ട് തിരിച്ചു വരുന്ന വഴിയിൽ അതാ ഇരുപതാം നൂറ്റാണ്ടിൽ വരുന്ന പോലെ എയർപോർട്ട് ഓഫീസറുടെ വസ്ത്രത്തിൽ ലാലേട്ടൻ ... മാരുതി കാറിൽ ..ഇങ്ങേരു പൊളിക്കും ... ഇതെന്താ ഷൂട്ടിംഗ് ആണോ ?? പുള്ളിക്കാരനെ കണ്ടാൽ കാര്യം നടക്കും . അപ്പോൾ ദേ എന്നെ വിളിക്കുന്നു ... ക്ലൈമാക്സ് കൊള്ളാം കേട്ടോ മോനെ "! ഞാൻ നന്ദി കൊണ്ട് വീർപ്പുമുട്ടി അടുത്ത് ചെന്ന് തൊഴുതു . നമ്മുടെ കാര്യം എടുത്തിടാം .. "ലാലേട്ടാ .ഞാൻ അടുത്തൊരെണ്ണം ചെയ്തിട്ടുണ്ട് അതൊന്നു കണ്ടിട്ട് ആറു മിനിറ്റ് മാത്രമേ ഉള്ളു .... പ്ളീസ് .. ". പുഞ്ചിരിയോടെ അദ്ദേഹം എന്റെമൊബൈലിൽ കാണിക്കാൻ ആവശ്യപെടുന്നു ..ഞാൻ നോക്കിയിട്ടു ഇതു ഓപ്പൺ ആക്കാൻ പറ്റുന്നില്ല .... സ്ക്രീൻ ലോക്ക് ആണ് . ഫിംഗർ സെൻസർ വർക്ക് ചെയ്യുന്നില്ല .. ഞാൻ പാസ്സ്‌വേർഡ് ഓർത്തെടുക്കാൻ നോക്കുന്നു കിട്ടുന്നില്ല ... ലാലേട്ടൻ അക്ഷമനായി പറഞ്ഞു . മോൻ
എനിക്കയച്ചു തന്നാൽ മതി ... ഒരു പേപ്പറിൽ നമ്പർ എഴുതിക്കോളൂ ... അവിടെ എല്ലാരോടും ചോദിച്ചിട്ടും ആരും തരുന്നില്ല !!!! ഛെ കട്ട്രാവിലെ എഴുന്നേറ്റു സ്വപ്നത്തിന്റെ ഹാങ്ങ് ഓവറിൽ ഇരിക്കുന്ന എനിക്ക് ചായ കൊണ്ടുതന്നു കൊണ്ട് ഭാര്യ " അതല്ലേ നിങ്ങളോടു എപ്പോഴും ഞാൻ പറയുന്നേ .. ആ password എനിക്ക് കൂടി പറഞ്ഞു തരാൻ ... ഞാൻ ഹെൽപ്പ് ചെയ്യിലായിരുന്നോ !!??!! അവളെ ഞാൻ എന്തു റിയാക്ഷന് കൊടുത്തു നോക്കി എന്ന് ഇപ്പോഴും അറിയില്ല ... പോകട്ടെ യൂട്യൂബിൽ എത്ര വ്യൂസ് ആയിന്നു നോക്കട്ടെ .... ഇപ്പോൾ ഇതാണത്രേ എന്റെ ജോലി.