Latest News

ഉറക്കമില്ലാത്ത രാത്രികള്‍ എഴുതിയും തിരുത്തിയെഴുതിയും 200 ലധികം സംഗീതജ്ഞര്‍; വെളിപ്പെടുത്തലുമായി എ ആര്‍ റഹ്മാന്‍

Malayalilife
 ഉറക്കമില്ലാത്ത രാത്രികള്‍ എഴുതിയും തിരുത്തിയെഴുതിയും 200 ലധികം സംഗീതജ്ഞര്‍; വെളിപ്പെടുത്തലുമായി എ ആര്‍ റഹ്മാന്‍

ആര്‍ റഹ്മാന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ഡല്‍ഹി 6 ലെ സൂപ്പര്‍ഹിറ്റ് ഗാനമായ മസാക്കലിയുടെ റീമിക്‌സും പുറത്തിറങ്ങിയിരിക്കുകയാണ്.ഇതിനെതിരെ ശക്തമാ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് എ ആര്‍ റഹ്മാന്‍

ജീവിതത്തില്‍ അര നൂറ്റാണ്ടും സംഗീതജീവിതത്തില്‍ കാല്‍ നൂറ്റാണ്ടു പിന്നിട്ടു നില്‍ക്കുന്ന ഈ സംഗീത ചക്രവര്‍ത്തിലോകത്തിനെന്നും വിസ്മയമാണ്. 28 വര്‍ഷങ്ങള്‍ക്കു മുന്‍പ് 'റോജ' എന്ന ചിത്രത്തിലൂടെ വന്ന്
്‌സംഗീത ലോകത്ത് സ്ഥാനമുറപ്പിച്ച എ.ആര്‍.റഹ്മാനു പകരമായി മറ്റൊരു പേര് ഇതുവരെ കണ്ടെത്താനായിട്ടില്ല.ഇപ്പോളഴിതാ തന്റെ മസാക്കലി എന്ന് ഗാനം റിമിക്‌സ് ചെയ്യപ്പെട്ടതിനെതിരെ രംഗത്തെത്തിയിരിക്ുകയാണ് അദ്ദേഹം

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും താര സുതാരിയയും അഭിനയിച്ച മസാക്കലി 2.0 പുറത്തിറങ്ങിയതും ആരാധകര്‍ തങ്ങളുടെ അനിഷ്ടം രേഖപ്പെടുത്തി തുടങ്ങി. പിന്നാലെ ഒറിജിനലിന്റെ സംഗീത സംവിധായകനായ എആര്‍ റഹ്മാന്‍ തന്നെ തന്റെ അതൃപ്തി രേഖപ്പെടുത്തിയെത്തിയിരിക്കുകയാണ്. രൂക്ഷമായ ഭാഷയിലായിരുന്നു റഹ്മാന്റെ പ്രതികരണം.

എല്ലാവരും ഒറിജിനല്‍ കാണണമെന്നായിരുന്നു റഹ്മാന്റെ ട്വീറ്റ്. കുറുക്കു വഴികളില്ല, ശരിയായി തയ്യാറാക്കിയത്. ഉറക്കമില്ലാത്ത രാത്രികള്‍, എഴുതിയും തിരുത്തിയെഴുതിയും, 200 ലധികം സംഗീതജ്ഞര്‍, തലമുറകളോളം നിലനില്‍ക്കുന്ന സംഗീതം ഒരുക്കാനായി 365 ദിവസത്തെ ക്രിയാത്മക പ്രവര്‍ത്തനം. എന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

ഡയറക്ടറുടേയും കമ്പോസറുടേയും രചയീതാവിന്റേയും താരങ്ങളുടേയും ഡാന്‍സ് ഡയറക്ടറുടേയും ക്രൂവിന്റേയും അധ്വാനമാണെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. റഹ്മാന്റെ രൂക്ഷപ്രതികരണത്തിന് പിന്നാലെ ആരാധകരും പിന്തുണയുമായെത്തിയിരിക്കുകയാണ്.


പൊതുവെ ശാന്തനായി മാത്രം കണ്ടിട്ടുള്ള എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന റഹ്മാനെ വരെ ദേഷ്യം പിടിപ്പിക്കാന്‍ സാധിച്ചിരിക്കുകയാണെന്നും അത്രമാത്രം അരോചകമാണ് റീമിക്‌സെന്നും ആരാധകര്‍ പറയുന്നു. 2009 ലായിരുന്നു അഭിഷേക് ബച്ചനും സോനം കപൂറും പ്രധാന വേഷങ്ങളിലെത്തിയ ഡല്‍ഹി 6 പുറത്തിറങ്ങിയത്. പ്രസൂണ്‍ ജോഷി എഴുതിയ വരികള്‍ക്ക് റഹ്മാന്‍ സംഗീതം നല്‍കി മോഹിത് ചൗഹാനാണ് ആലപിച്ചത്.

തുള്‍സി കുമാറും സാഷെ ടണ്‍ഡനുമാണ് റീമിക്‌സ് പാടിയിരിക്കുന്നത്. തനിഷ് ബാഗ്ചിയാണ് സംഗീതം ഒരുക്കിയത്. ഇത്തരം റീമിക്‌സുകളുടെ പേരില്‍ സ്ഥിരം വിമര്‍ശനം കേള്‍ക്കുന്ന കമ്പോസറാണ് തനിഷ്‌ക്. ടി സീരിസാണ് റീമിക്‌സിന് പിന്നില്‍.

A R Rahman says about her musical composition

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES