Latest News

സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നും പുറത്താക്കി; അച്ചടക്ക ലംഘനത്തിന് നടപടിയെന്ന് നിര്‍മാതാക്കളുടെ സംഘടന; നടപടി പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പ് ശക്തമെന്നും മ്ലേച്ഛവും മോശവുമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നടിച്ചതിന് പിന്നാലെ

Malayalilife
സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്നും പുറത്താക്കി; അച്ചടക്ക ലംഘനത്തിന് നടപടിയെന്ന് നിര്‍മാതാക്കളുടെ സംഘടന; നടപടി പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പ് ശക്തമെന്നും മ്ലേച്ഛവും മോശവുമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നടിച്ചതിന് പിന്നാലെ

നിര്‍മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. സംഘടനക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലാണ് വനിതാ നിര്‍മാണതാവിനെ സംഘടന പുറത്താക്കിയത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മലയാള സിനിമ മേഖലയിലുണ്ടായ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഭിന്നത ഉടലെടുത്തിരുന്നു. സംഘടനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി സാന്ദ്ര തോമസ് ഉള്‍പ്പെടെയുള്ള വനിതാ നിര്‍മാതാക്കള്‍ രംഗത്തെത്തിരുന്നു. ഇതിന്റെ പേരിലാണ് ഇപ്പോഴത്തെ അച്ചടക്ക നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സാന്ദ്ര തോമസും ഷീല കുര്യനും നേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു. സംഘടനാ നേതൃത്വത്തിലുള്ളവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അമ്മയുടെ ഉപസംഘടന ആക്കുകയാണെന്ന വിമര്‍ശനമായിരുന്നു സാന്ദ്ര തോമസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നിര്‍മ്മാതാവ് ആന്റോ ജോസഫ്, സെക്രട്ടറി ബി രാകേഷ് എന്നിവര്‍ക്കച്ച കത്തില്‍ ചൂണ്ടിക്കാട്ടിയത്. 

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അമ്മയുടെ ഉപസംഘടന, നിലകൊള്ളുന്നത് താരങ്ങള്‍ക്കൊപ്പം'; നേതൃത്വത്തില്‍ മാറ്റം വരണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്, സംഘടനയില്‍ ഭിന്നത സംഘടന ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മൗനം പാലിച്ചു എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകളും സാന്ദ്ര ഉന്നയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് നേതൃത്വത്തിനു കത്ത് നല്‍കിയത്. സാന്ദ്ര ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതൃത്വം ഇടപെട്ട് യോഗവും വിളിച്ചിരുന്നു. ഈ യോഗം പ്രഹസനമായിരുന്നെന്നും സംഘടനയുടെ സമീപനം വനിതാ നിര്‍മാതാക്കളെ കളിയാക്കുന്നതിന് തുല്യമാണെന്നും സാന്ദ്ര കുറ്റപ്പെടുത്തിയിരുന്നു. ഇവര്‍ എഴുതിയ തുറന്ന കത്ത് അന്ന് വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. 

മലയാള സിനിമാ മേഖല സ്ത്രീ വിരുദ്ധമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പ് ശക്തമാണെന്നുമാണ് സാന്ദ്രയുടെ ആരോപണം. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഫിയോക്കിന് വേണ്ടിയാണ് നിലനില്‍ക്കൊളളുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ വിളിച്ച ശേഷം താന്‍ അപമാനിക്കപ്പെട്ടുവെന്നാണ് സന്ദ്ര തുറന്ന കത്തില്‍ ആരോപിച്ചിരുന്നു. അന്നുണ്ടായ മാനസികാഘാതത്തില്‍ നിന്ന് പൂര്‍ണമായി ഇപ്പോഴും മോചിതയായിട്ടില്ല. തനിക്കുണ്ടായ ദുരനുഭവം അസോസിയേഷനിലെ ഭാരവാഹികളെയും വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയോ പരിഹാരമോ ഈ കത്തെഴുതുന്ന നിമിഷം വരെ ഉണ്ടായിട്ടില്ലെന്നും സാന്ദ്ര കത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതില്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പരാജയപ്പെട്ടു. അതിനാല്‍ പ്രസിഡന്റും സെക്രട്ടറിയും രാജി വയ്ക്കണമെന്ന് സാന്ദ്ര കത്തില്‍ പറയുന്നു. 

സാന്ദ്രാ തോമസ് അയച്ച കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു: താങ്കള്‍ അയച്ച വിശദീകരണ നോട്ടീസ് ലഭിച്ചു. തികച്ചും പ്രതിഷേധാര്‍ഹവും ഒരു സംഘടന എന്ന നിലയില്‍ തികച്ചും അപക്വമായ ഒരു വിശദീകരണ നോട്ടീസാണ് ഇത്. ഒരു സംഘടന അയയ്ക്കുന്ന കത്തില്‍ അവാസ്തവമായ കാര്യങ്ങള്‍ എഴുതി ചേര്‍ക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ് പ്രത്യേകിച്ച് ഒരു സ്ത്രീയോട് വിശദീകരണം ആവശ്യപ്പെടുമ്പോള്‍ വെളിപ്പെടുത്തലുകളാലും പൊലീസ് ക്രിമിനല്‍ കേസുകളാലും മലയാള സിനിമ ലോകം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടാനന്തരം ചര്‍ച്ച ചെയ്യുന്ന ഈ വേളയില്‍ 'ഞങ്ങള്‍ ഈ നാട്ടുകാരെ അല്ല' എന്ന മട്ടില്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ് സിനിമ മേഖലയിലെ പ്രബല സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു വിശദീകരണം നല്‍കേണ്ടി വരുന്നത് തന്നെ സിനിമ മേഖലയിലെ ഒരു നിര്‍മാതാവ് ആയിട്ടു പോലും ഒരു വനിതാ എന്ന നിലയില്‍ എന്റെ ഗതികേടാണ്. അപ്പോള്‍ ഇത്ര കണ്ട് സ്ത്രീ സൗഹൃദമല്ല ഈ മേഖല എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍ തന്നെ ഈ കത്തിലൂടെ സമര്‍ഥിക്കുകയാണ്. 

അസോസിയേഷന്റെ ഭാരവാഹികളുടെ ഭാഗത്തു നിന്ന് എനിക്ക് മ്ലേച്ഛവും മോശവുമായ അനുഭവം ഉണ്ടായിട്ടുണ്ട് .അത് മാത്രമല്ല ഈ മേഖലയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് വെളിവാക്കുന്നത് കൂടിയാണ് ഈ വിശദീകരണം ചോദിച്ചുള്ള കത്ത്. ഒരു പ്രൊഡ്യൂസര്‍ പണം മുടക്കി റിസ്‌ക് എടുത്തു നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യേണ്ടത് ഫിയോക്ക് ആണെന്ന് നിഷ്‌കര്‍ഷിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിലകൊള്ളുന്നത് ഫിയോക്കിന് വേണ്ടിയോ നിര്‍മാതാവിന് വേണ്ടിയോ? 25/06/2024ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫിസില്‍ വച്ച് എനിക്കുണ്ടായ മ്ലേച്ഛമായ അനുഭവത്തെത്തുടര്‍ന്നു മാനസികമായി ആകെ തകര്‍ന്ന എനിക്ക് ദിവസങ്ങളോളം ഉറക്കമില്ലായിരുന്നു. മാനസികാഘാതത്തില്‍ നിന്ന് ഞാനിപ്പോഴും പൂര്‍ണമായി മോചിതയായിട്ടില്ല. തുടര്‍ന്ന് എനിക്ക് പാനിക് അറ്റാക്ക് ഉണ്ടാകുകയും ഞാന്‍ വൈദ്യ സഹായം തേടുകയും ചെയ്തു എന്നുള്ളത് എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പേഴ്സില്‍ ചിലര്‍ക്കെങ്കിലും അറിവുള്ളതാണ് പിറ്റേദിവസം തന്നെ എനിക്കുണ്ടായ ദുരനുഭവം അസോസിയേഷനിലെ പല ഭാരവാഹികളെയും വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയോ പരിഹാരമോ ഈ കത്തെഴുതുന്ന നിമിഷം വരെ ഉണ്ടായിട്ടില്ല എനിക്കിന്നും ഉത്തരം കിട്ടാതെ മൂന്നു ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാക്കളുടെ സംഘടനയെ താറടിച്ചു കാണിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിക്കുന്ന അസോസിയേഷന്‍ ഒന്നര ലക്ഷം രൂപ മെമ്പര്‍ഷിപ് ഫീസ് നല്‍കി മെമ്പര്‍ഷിപ് ലഭിച്ച എനിക്ക് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരുന്നത് എന്തുകൊണ്ട് ? എന്നെ ചര്‍ച്ചയ്ക്ക് എന്ന് പറഞ്ഞു വിളിച്ചു വരുത്തി എന്റെ അടിവസ്ത്രത്തിന്റെ കളര്‍ ചര്‍ച്ച ചെയ്ത പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ എന്താണ് നടപടി സ്വീകരിക്കാത്തത്? എന്റെ പ്രശ്‌നം പരിഹരിക്കാനായി എന്റെ സംഘടനയായ നിര്‍മാതാക്കളുടെ സംഘടനയെ സമീപിച്ച എന്നെ മറ്റൊരു സംഘടനയായ ഫിയോക്കിലേക്ക് സെക്രട്ടറി തന്നെ പറഞ്ഞു വിട്ടത് എന്തിന്? ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം ഞാന്‍ അസോസിയേഷനില്‍ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നല്‍കിയ കത്തിലെ നിര്‍ദ്ദേശങ്ങള്‍ മോഷ്ടിച്ചെടുത്തു പത്രക്കുറിപ്പ് ഇറക്കിയതിന്റെ മാനദണ്ഡം എന്ത്? പുതിയ കാലത്തിന്റെ മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ കഴിയാത്ത സ്ത്രീ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ട പ്രസിഡന്റും സെക്രട്ടറിയും രാജി വച്ചുകൊണ്ട് വനിതകളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും സാന്ദ്ര ആവശ്യപ്പെട്ടിരുന്നു

producers association against sandra thomas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക