എം.ടി. വാസുദേവൻ നായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പഞ്ചാഗ്നി. കഥയുടെ മുഖ്യ പ്രമേയം നക്സൽ പ്രവർത്തനമാണ്. മോഹൻലാൽ, ഗീത, നദിയ മൊയ്തു, തിലകൻ, ദേവൻ, നെടുമുടി വേണു തുടങ്ങിയ താരങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. നക്സൽ പ്രവർത്തക ഇന്ദിരയുടെ (ഗീത) രണ്ടാഴ്ച്ചത്തെ പരോൾ കലാവധിയിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം. എന്നാൽ ഇപ്പോൾ ചിത്രത്തെപ്പറ്റിയും അതിൽ മോഹൻലാലിൻ്റെ അഭിനയത്തെ പറ്റിയും നിർമാതാവായ ജി.ജയകുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധയമാകുന്നത്. അദ്ദേഹം ഇക്കര്യത്തെക്കുറിച്ച് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംസാരിച്ചത്.
എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് പഞ്ചാഗ്നി. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഗീതയായിരുന്നു. ചിത്രത്തിൽ അധികം പ്രധാന്യമൊന്നുമില്ലാതിരുന്നിട്ടും മോഹൻലാൽ ആ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു. ചെയ്യുന്ന കഥാപാത്രങ്ങളിൽ വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കുന്നയാളാണ് മോഹൻലാലെന്നും അദ്ദേഹം പറഞ്ഞു.
ചെയ്യുന്ന കഥാപാത്രത്തിനെക്കുറിച്ച് നന്നായി പഠിക്കുകയും അത് അനുസരിച്ച് അതിനായി വർക്കു ചെയ്യുകയും ചെയ്യുന്ന നടൻ കൂടിയാണ്. നക്‌സല്‍ പ്രവര്‍ത്തകയായ ഇന്ദിരയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ഇന്നും പഞ്ചാഗ്നി മോഹൻലാലിന്റെ പേരിലാണ് അറിയപ്പെടുന്നത്.
നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു പഞ്ചാഗ്നി. മോഹൻലാൽ, ഗീത, നദിയ മൊയ്തു, തിലകൻ, ദേവൻ, നെടുമുടി വേണു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിച്ചത്.