ബോളിവുഡിലെ താരസുന്ദരി പ്രിയങ്ക ചോപ്രയും വളര്‍ത്തു നായ ഡയാനയുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രിയങ്കയുടെയും നിക്ക് ജൊനാസും തമ്മിലുള്ള വാര്‍ത്തകളായിരുന്നു ആരാധകര്‍ കാത്തിരുന്നത്. ഇത്തവണ ചുവന്ന ജാക്കറ്റും ധരിച്ച് കിടക്കുന്ന ഡയാനയാണ് താരം.
പ്രിയങ്ക ചോപ്ര തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക വെച്ച ചിത്രമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ചിത്രത്തിലെ നായകുട്ടിയുടെ ജാക്കറ്റാണ് ആളുകളുടെ ശ്രദ്ധ പിടിച്ചത്. ചുവന്ന നിറത്തിലുള്ള ജാക്കറ്റിന്റെ ഭംഗിയേക്കാള്‍ ഉപരി അതിന്റെ വില കേട്ടപ്പോഴാണ് ആരാധകര്‍ ശരിക്കും ഞെട്ടിയത്. 51,654 അമേരിക്കന്‍ ഡോളറാണ് ഇതിന്റെ വില. അതായത് നമ്മുടെ 36,83000 രൂപ.
ഒരു വളര്‍ത്തുനായക്ക് ഇത്രയധികം വിലയുള്ള ജാക്കറ്റ് വാങ്ങിയതിന് കടുത്ത വിമര്‍ശനങ്ങളാണ് പ്രിയങ്കക്ക് നേരെ ഉയരുന്നത്. പ്രിയങ്കയുടെ സ്‌റ്റൈലിസ്റ്റായ മിമി കട്രെലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. പട്ടിണി പാവങ്ങളുള്ള ഇന്ത്യയില്‍ പട്ടിക്കു വേണ്ടിയുള്ള ജാക്കറ്റിന് 36 ലക്ഷം ചെലവാക്കിയത് ശരിയായില്ലെന്ന് ഒരു കൂട്ടര്‍ പറയുന്നത്. ചിത്രം പോസ്റ്റ് ചെയ്തതോടെ പ്രതികരണവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. നായക്ക് വേണ്ടി പാഴാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രിയങ്കയെ പോലെയുളള താരങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ആരാധകര്‍ പറയുന്നു.