Latest News

മുപ്പത്തിരണ്ട് വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ഒരുതരം വിരസതയും ഈഗോയും വന്നു;പിരിയുന്നതാണ് നല്ലതെന്ന് തോന്നി'; കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മിസ്സ് ചെയ്തു; പിരിഞ്ഞതിന്റെ കാരണം പറഞ്ഞ് പ്രിയദര്‍ശന്‍ 

Malayalilife
 മുപ്പത്തിരണ്ട് വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ഒരുതരം വിരസതയും ഈഗോയും വന്നു;പിരിയുന്നതാണ് നല്ലതെന്ന് തോന്നി'; കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മിസ്സ് ചെയ്തു; പിരിഞ്ഞതിന്റെ കാരണം പറഞ്ഞ് പ്രിയദര്‍ശന്‍ 

മലയാള സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച ദമ്പതിമാരായിരുന്നു പ്രിയദര്‍ശനും ലിസിയും. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ക്കിടയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പ്രിയദര്‍ശന്‍ മനസ്സുതുറന്നത്.

32 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യത്തിനൊടുവിലുണ്ടായ വിള്ളലിനെക്കുറിച്ച് പ്രിയദര്‍ശന്‍ പറയുന്നത് ഇങ്ങനെ: 'മുപ്പത്തിരണ്ട് വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ഒരുതരം വിരസതയും ഈഗോയും ഞങ്ങള്‍ക്കിടയില്‍ വന്നു. അതുകുറച്ചു കടുപ്പമുള്ള കാര്യമായിരുന്നു. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ തീരുമാനിച്ചു.' 2016-ലായിരുന്നു ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒന്നിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 

'കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം മിസ്സ് ചെയ്യുന്നതായി തോന്നി. അതുകൊണ്ട് ഞങ്ങള്‍ വീണ്ടും ഒന്നിച്ചു, അത്രേയുള്ളൂ. ജീവിതത്തില്‍ നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്,' പ്രിയദര്‍ശന്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം നടന്ന ഒരു വിവാഹചടങ്ങില്‍ ഇരുവരും കൈപിടിച്ച് എത്തിയതോടെയാണ് ദമ്പതികള്‍ വീണ്ടും ഒന്നിച്ചെന്ന വാര്‍ത്ത പുറംലോകം അറിഞ്ഞത്.

വ്യക്തിജീവിതത്തിലെന്ന പോലെ കരിയറിലും വലിയ നേട്ടങ്ങളുടെ നെറുകയിലാണ് സംവിധായകന്‍. അക്ഷയ് കുമാര്‍ നായകനാകുന്ന 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ അദ്ദേഹം. തബു, വാമിഖ ഗബ്ബി എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇതിനുപിന്നാലെ തന്റെ നൂറാം ചിത്രം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയദര്‍ശന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

priyadarshan reveals seperation with lissy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES