പൊന്നില്‍ തീര്‍ത്ത കോയിനില്‍ ചാക്കോച്ചനും ഇസഹാക്കും; തന്റെ നല്ലപാതിക്ക് പ്രിയയുടെ പിറന്നാള്‍ സമ്മാനം

Malayalilife
പൊന്നില്‍ തീര്‍ത്ത കോയിനില്‍ ചാക്കോച്ചനും ഇസഹാക്കും; തന്റെ നല്ലപാതിക്ക് പ്രിയയുടെ പിറന്നാള്‍ സമ്മാനം

ലയാളത്തില്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത നടന്‍മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. കോളേജിലെ ചോക്ലേറ്റ് നായകന്‍മാരുടെ റോളുകളില്‍ തിളങ്ങി ഇപ്പോള്‍ കുടുംബസ്ഥനായും കാരക്ടര്‍ റോളുകളിലും തിളങ്ങുകയാണ് താരം. കഴിഞ്ഞ ഏപ്രിലിലായിരുന്നു നടന് 14 വര്‍ഷത്തെ കാത്തിപ്പിന് ശേഷം ഒരു കുഞ്ഞ് ജനിച്ചത്. 42ാം വയസിലാണ് ചാക്കോച്ചന്റെ ജീവിതം പൂര്‍ണമാക്കാന്‍ ഇസഹാക്ക് എത്തിയത്. ഇന്നലെയായിരുന്നു താരത്തിന്റെ 44ാം പിറന്നാള്‍.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുഞ്ചാക്കോ ബോബന്റെ ആരാധകര്‍ നടന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരുന്നു. ിതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. നിഴല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ചാക്കോച്ചന്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്. 
ചാ4ക്കോച്ചന് പിറന്നാള്‍ ആശംസിച്ച് താരങ്ങളും എത്തിയിരുന്നു. 

എന്നാല്‍ താരത്തിന്റെ പിറന്നാളിന്  ഭാര്യ പ്രിയയും മകന്‍ ഇസയും ചേര്‍ന്നൊരുക്കിയ സര്‍പ്രൈസാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.  
'അപ്പ... മൈ ലവ്' എന്ന ഇസക്കുട്ടന്റെ വാക്കുകള്‍ ചേര്‍ത്താണ് പ്രിയ, സര്‍പ്രൈസ് ഗിഫ്റ്റ് തയാറാക്കിയത്. പൊന്നില്‍ തീര്‍ത്ത കോയിനില്‍ മനോഹരമായി ഇസയുടെ വാക്കുകളും ഒപ്പം  ചാക്കോച്ചന്റെയും ഇസയുടേയും ചിത്രവും ചേര്‍ത്തു വച്ചാണ് ഇത് തയാറാക്കിയിരിക്കുന്നത്.  

പ്രിയയുടെ വലിയ ആഗ്രഹമായിരുന്നു ചാക്കോച്ചന് ജീവിത കാലം മുഴുവന്‍ സൂക്ഷിക്കാന്‍ പറ്റുന്ന മനോഹരമായ സമ്മാനം നല്‍കണം എന്നത്.   അതിനായി പ്രിയയെ സഹായിച്ചത് പനമ്പള്ളി നഗറിലെ ജ്വല്ലറിയാണ്. 

പ്രിയയുടെ മനസ്സിലുള്ള ഐഡിയ അതേ പോലെ ഒപ്പിയെടുത്താണ് ഗിഫ്റ്റ് തയാറാക്കിയതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു.  മനോഹരമായ ഒരു ബോക്സിനുള്ളിലാണ് കോയിന്‍ വച്ചിരുന്നത്.  ചാക്കോച്ചന്റെ എല്ലാ പിറന്നാളിനും ഇതുപോലെ സര്‍പ്രൈസ് ഗിഫ്റ്റുകള്‍ തയാറാക്കുകയാണ് പ്രിയയുടെ പണി. എന്തായാലും ഇത്തവണത്തെ ഗിഫ്റ്റ് എക്കാലത്തെയും പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു.

ബാലതാരമായിട്ടുണ്ടെങ്കിലും ചാക്കോച്ചന്‍ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത് 1997ല്‍ ഫാസില്‍ ഒരുക്കിയ 'അനിയത്തിപ്രാവ്' എന്ന ചിത്രത്തിലൂടെയാണ് . തുടര്‍ന്ന് അങ്ങോട് 'നക്ഷത്രതാരാട്ട്', 'നിറം', 'ദോസ്ത്', 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക', 'കസ്തൂരിമാന്‍', 'സ്വപ്നക്കൂട്' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി. ഹിറ്റ് ജോഡികളായിരുന്നു ചാക്കോച്ചനും ശാലിനിയും. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി പ്രിയ ആന്‍ സാമുവല്‍ നടന്റെ മനസില്‍ ഇടം നേടി. ഇരുവരും പിന്നീട് പ്രണയിച്ച് വിവാഹിതരായി.

priya surrise bday gift of chackochan on his birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES