Latest News

ശരീരം കാണിച്ചുകൊണ്ട് ഒരിക്കലും പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിക്കില്ല;മോശം ക്യാരക്ടറാണെങ്കിലും പെര്‍ഫോം ചെയ്യാനുള്ള സാധ്യതയുണ്ടെങ്കില്‍ ആ കഥാപാത്രം  ചെയ്യും;നടി പ്രിയ ഭവാന ശങ്കര്‍ നിലപാട് വ്യക്തമാക്കുമ്പോള്‍

Malayalilife
 ശരീരം കാണിച്ചുകൊണ്ട് ഒരിക്കലും പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിക്കില്ല;മോശം ക്യാരക്ടറാണെങ്കിലും പെര്‍ഫോം ചെയ്യാനുള്ള സാധ്യതയുണ്ടെങ്കില്‍ ആ കഥാപാത്രം  ചെയ്യും;നടി പ്രിയ ഭവാന ശങ്കര്‍ നിലപാട് വ്യക്തമാക്കുമ്പോള്‍

മിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയ ആയ നടിയാണ് പ്രിയ ഭവാനി ശങ്കര്‍. ടെലിവിഷന്‍ അവതാരകയില്‍ നിന്നാണ് പ്രിയ സിനിമയിലെത്തുന്നത്. ജീവ നായകനായെത്തുന്ന ബ്ലാക്ക് എന്ന ചിത്രമാണ് പ്രിയയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ബ്ലാക്കിന്റെ പ്രൊമോഷനിടെ പ്രിയ പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്.

തന്റെ ശരീരം കാണിച്ചു കൊണ്ട് ഒരിക്കലും പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിക്കാന്‍ നില്‍ക്കില്ല എന്നാണ് പ്രിയ പറയുന്നത്. ശരീരപ്രദര്‍ശനത്തിലൂടെ സിനിമയെ ബിസിനസ് ചെയ്യുന്നത് ശരിയോ തെറ്റോ എന്ന കാര്യത്തില്‍ ഞാന്‍ അഭിപ്രായം പറയുന്നില്ല. ഞാന്‍ അത് ചെയ്യില്ല. എന്റെ ജോലി അഭിനയിക്കുക എന്നത് മാത്രമാണ്.

ഒരു നെഗറ്റീവ് കഥാപാത്രം എനിക്ക് കിട്ടിയാല്‍, ആ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതാണ് എന്റെ ജോലി. അല്ലാതെ ആ കഥാപാത്രത്തിന്റെ സ്വഭാവം മോശമാണെന്നു പറഞ്ഞ് ഞാനതില്‍ അഭിനയിക്കാതെ വിട്ടുകളയില്ല. എന്റെ ശരീരം കണ്ട് പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തണമെന്ന് ഞാനൊരിക്കലും ചിന്തിക്കില്ല.

സിനിമയില്‍ നിലനില്‍ക്കാന്‍ വേണ്ടി ഞാന്‍ എന്നെ തന്നെ ഒരു സെല്ലിങ് ഫാക്ടര്‍ ആക്കില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ഒരു മോശം മെസേജ് ഞാന്‍ പ്രേക്ഷകരിലേക്കെത്തിച്ചു എന്ന തോന്നല്‍ എനിക്ക് ഉണ്ടാകാന്‍ പാടില്ല.- പ്രിയ ഭവാനി ശങ്കര്‍ പറഞ്ഞു. ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ബ്ലാക്ക് എന്ന ചിത്രം 11 ന് തിയറ്ററുകളിലെത്തും.

priya bhavani shankar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക