Latest News

അണ്ണന്‍ പോസ്റ്റ് മുക്കി ആശാനേ'; 'ഇപ്പോ എല്ലാം ഓക്കെ ആയെന്നാ തോന്നുന്നേ'; ആന്റണി പെരുമ്പാവൂര്‍ പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ പൃഥ്വിരാജിന് ട്രോള്‍ പൂരം

Malayalilife
 അണ്ണന്‍ പോസ്റ്റ് മുക്കി ആശാനേ'; 'ഇപ്പോ എല്ലാം ഓക്കെ ആയെന്നാ തോന്നുന്നേ'; ആന്റണി പെരുമ്പാവൂര്‍ പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ പൃഥ്വിരാജിന് ട്രോള്‍ പൂരം

ജി സുരേഷ് കുമാറിനെതിരെ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചതോടെ പൃഥ്വിരാജിന് ട്രോള്‍പൂരം. ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചപ്പോള്‍ ആദ്യം തന്നെ പിന്തുണയുമായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. 'എല്ലാം ഓക്കെ അല്ലേ അണ്ണാ' എന്ന ക്യാപ്ഷനോടെ പൃഥ്വിരാജ് ആന്റണിയുടെ പോസ്റ്റ് പങ്കുവച്ചിരുന്നു.

'അണ്ണന്‍ പോസ്റ്റ് മുക്കി ആശാനേ', 'ഇപ്പോ എല്ലാം ഓക്കെ ആയെന്നാ തോന്നുന്നേ', 'രാജുവേട്ടാ എവിടെ പോസ്റ്റ് എവിടെ?', 'ഇപ്പോള്‍ എല്ലാം ഓകെ ആയി... ആന്റണിക്ക് ലേശം ഉളുപ്പ്... ഏട്ടന്‍ ഡിലീറ്റ് ചെയ്തു' തുടങ്ങി നിരവധി കമന്റുകളാണ് പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റിന് താഴെ എത്തിക്കൊണ്ടിരിക്കുന്നത്.

ഫെബ്രുവരി 13ന് ആയിരുന്നു ആന്റണി പെരുമ്പാവൂര്‍ വിവാദ കുറിപ്പ് പങ്കുവച്ചത്. സുരേഷ് കുമാറിനെതിരെയുള്ള ഈ പോസ്റ്റിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു. പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.

പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതിനാല്‍ ആന്റണിക്ക് നല്‍കിയ നോട്ടീസ് ഫിലിം ചേംബര്‍ പിന്‍വലിക്കും.

അതേസമയം, ഫിലിം ചേംബര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എമ്പുരാന്റെ റിലീസ് ദിവസം, മാര്‍ച്ച് 27ന് പണിമുടക്ക് നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. മാര്‍ച്ച് 27ന് സൂചനാ പണിമുടക്ക് നടത്തില്ലെന്ന് വിജയകുമാര്‍ വ്യക്തമാക്കിയിരുന്നു.

prithviraj trolled after antony perumbavoor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES