Latest News

മലയാള സിനിമ അതിര്‍ത്തികള്‍ ഭേദിച്ച് വളരണമെങ്കില്‍ കേരളത്തേയോ മലയാളത്തേയോ അറിയാത്ത സിനിമ ആസ്വാദകര്‍ റിലേറ്റ് ചെയ്യുന്ന വിധം മലയാള ഭാഷയില്‍ സിനിമ നിര്‍മ്മിക്കപ്പെടണം; സിനിമാ സ്വപ്നം പങ്ക് വച്ച് പൃഥിരാജ്

Malayalilife

പുതുവര്‍ഷപ്പുലരിയില്‍ സിനിമയെക്കുറിച്ചുള്ള തന്റെ ഏറ്റവും വലിയ സ്വപ്നമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥിരാജ്.ഭാഷയ്ക്കും സംസ്‌കാരത്തിനുമപ്പുറം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുന്ന സിനിമകളാണ് തന്റെ സ്വപ്നത്തിലുള്ളതെന്ന് പൃഥ്വി പറയുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് സിനിമാ ലോകത്തെ തന്റെ സ്വപ്നത്തെ കുറിച്ച് പൃഥ്വി മനസ് തുറന്നത്. സിനിമയില്‍ ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ടെന്നു പറയുന്ന പൃഥ്വി മലയാള സിനിമയെ ലോകനിലവാരത്തിലെത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് താനെന്നും പറയുന്നു.'മലയാള സിനിമ അതിര്‍ത്തികള്‍ ഭേദിച്ചു വളരണമെങ്കില്‍ അത്യന്തികമായി കേരളത്തെയോ മലയാളത്തെയോ അറിയാത്ത സിനിമാ ആസ്വാദകര്‍, അവര്‍ റിലേറ്റ് ചെയ്യുന്ന തരം സിനിമകള്‍ മലയാള ഭാഷയില്‍ നിര്‍മ്മിക്കപ്പെടണം. ഭാഷയുടെയും സംസ്‌കാരത്തിന്റെയും അപ്പുറം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുന്ന സിനിമ. അതാണ് സ്വപ്നമെന്ന്' പൃഥ്വി വീഡിയോയില്‍ പറയുന്നു.

പൃഥ്വിരാജിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം നയന്റെ ട്രെയിലര്‍ റിലീസ് തീയതിയും വീഡിയോയ്‌ക്കൊപ്പം പുറത്തു വിട്ടിട്ടുണ്ട്. ഈ മാസം 9 ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങും. പൃഥ്രിരാജ് പ്രൊഡക്ഷന്‍സും സോണിപിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്. 100 ഡേയ്സ് ഓഫ് ലവിന് ശേഷം ജെനൂസ് മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് നയന്‍. സിനിമയുടെ തിരക്കഥയും ജെനുസ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

prithviraj-sukumaran-about-cinima-dreams

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES