സോഷ്യൽ മീഡിയയിലും മറ്റും എന്നും പോസ്റ്റുകളായി എത്താറുള്ള ഒരു നടൻ ആണ് പൃഥ്വിരാജ് സുകുമാരൻ. ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ താരത്തിന് നല്ല രീതിയിലെ ഫാൻസ് ഫോള്ളോവിങ് ഉണ്ട്. താരം അവധി ദിവസങ്ങളിലെ ചിത്രങ്ങൾ, പുറത്തുപോകുന്ന ചിത്രങ്ങൾ, ഭാര്യയുടെയും വീട്ടിലെ നായയുടെയും ചിത്രങ്ങൾ അങ്ങനെ നിരവധി ചിത്രങ്ങളും പോസ്റ്റുകളും നടൻ ഇടാറുണ്ട്. ഇപ്പോൾ നടന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുന്നത്. തന്റെ അവധി ആഘോഷത്തില്‍ നിന്നും പൃഥ്വി പങ്കുവച്ച ഷര്‍ട്ട് ധരിക്കാത്ത ചിത്രമായിരുന്നു വെെറലായത്. ഇതിനു ഒരു മറുപോസ്റ്റുമായി അഡ്വ രശ്മിത രാമചന്ദ്രനാണ് ഇപ്പോൾ രംഗത്ത്. സ്വന്തം കുഞ്ഞുങ്ങളെ കൊണ്ട് ദേഹത്ത് പെയിന്റ് ചെയ്യിച്ചതിന് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുത്തു. പക്ഷേ ഇപ്പോൾ എന്തുകൊണ്ടാണ് പൃഥ്വിരാജിനെതിരെ കേസെടുക്കാത്തതെന്നാണ് രശ്മിത ആ പോസ്റ്റിലൂടെ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളേയും ഇരട്ടത്താപ്പുകളേയും ഒരുപോലെ പരിഹസിക്കുകയാണ് രശ്മിത ഫേസ്ബുക്കിലിട്ട ആ പോസ്റ്റിൽ.
രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലിൽ പെയ്ൻ്റ് ചെയ്യിച്ചപ്പോൾ സദാചാരം തകർന്ന സകല മനുഷ്യരും ഏജൻസികളും പോലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീർത്തു തരണം. നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടിൽ എന്തുകൊണ്ടാണ് മുലക്കണ്ണുകൾ കാട്ടി നിൽക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത് എന്നാണ് ഈ കുറിപ്പിൽ ചോദിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ എന്ന സുന്ദരനായ നടൻ സ്വന്തം മുലക്കണ്ണുകൾ കാണിച്ചു നിൽക്കുന്ന ചിത്രം പൊതുവിടത്തിൽ പ്രകാശിതമായിട്ട് രണ്ടു ദിവസങ്ങളായി. അതീവ സുന്ദരനും യൂത്ത് ഐക്കണും പ്രഗത്ഭ നടനുമായ ഇദ്ദേഹത്തിൻ്റെ കാമോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തിൽ ഒരുപാടു സ്ത്രീകളിൽ അല്ലെങ്കിൽ പുരുഷന്മാരിൽ ഭിന്ന ലിംഗ താത്പര്യക്കാരിൽ ലൈംഗിക വികാരം ഉണർത്തുവാനുള്ള സാധ്യതയുണ്ടെന്ന് രശ്മിത കുറിക്കുന്നു. പെയ്ൻറു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തിൽ പ്രദർശിപ്പിച്ച രഹ്ന ഫാത്തിമയേക്കാൾ പെയിൻ്റിൻ്റെ മറ പോലുമില്ലാതെ നഗ്നത പ്രദർശിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ കുറ്റക്കാരനാണ് എന്നും പറഞ്ഞു.
കേരളത്തിലെ ഉത്സാഹമുള്ള പോലീസ് ഈ നഗ്ന ചിത്രത്തിന് കാരണമായവർക്കെതിരെ - രഹ്നാ ഫാത്തിമയുടെ നഗ്നതയ്‌ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും - കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും തെളിയിയ്ക്കണമെന്ന അഭ്യർത്തിക്കുന്നു എന്നാണ് അവസാനമായി ഈ കുറിപ്പിൽ കുറിച്ചിരിക്കുന്നത്.