പൃഥിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫര്‍ കേരളക്കരയില്‍ അലയൊലികള്‍ തീര്‍ക്കുകയാണ്. ഇന്ന് റീലീസായ ചിത്രം കാണാന്‍ എറണാകുളം കവിതാ തീയറ്ററില്‍ മോഹന്‍ലാല്‍,പൃഥിരാജ്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങള്‍ എത്തിയിരുന്നു. തീയറ്ററിലെത്തിയ ഇവരെ ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ പടം കഴിഞ്ഞ് ഇറങ്ങിയ താരങ്ങളുടെ വിഡിയോ വൈറലാകുകയാണ്.
എറണാകുളം കവിതാ തീയറ്ററിലാണ് ഇന്ന് രാവിലെ 7 മണിക്കുള്ള പ്രദര്‍ശനം കാണാന്‍ താരങ്ങള്‍ കുടുംബസമേതം എത്തിയത്. പടം കഴിഞ്ഞുടനെ മാധ്യമപ്രവര്‍ത്തകര്‍ താരങ്ങളെ വളഞ്ഞെങ്കിലും ഇവര്‍ കാര്യമായി പ്രതികരിക്കാതെ കാമറകളെ വെട്ടിച്ച് പോകുകയായായിരുന്നു. മോഹന്‍ലാലിനെ സുരക്ഷിതനായി പുറത്തേക്ക്‌കൊണ്ടുപോയത് ആന്റണി പെരുമ്പാവൂരായിരുന്നു. എല്ലാവരും പടം കാണണമെന്ന് പറഞ്ഞ ലാലേട്ടനെ കാമറകള്‍ ഫോക്കസ് ചെയ്തപ്പോഴേക്കും ഇവര്‍ക്ക് പിന്നാലെയെത്തിയ സുപ്രിയയുടെ കൈകളില്‍ പിടിച്ച് ധൃതിയില്‍നടന്ന പൃഥിരാജ് കാമറ കണ്ണുകളെ വെട്ടിച്ചു. ഈ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്ന്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഫാന്‍സുകാരോടൊപ്പം താരങ്ങള്‍ ഒരു ചിത്രം കാണുന്നത്. ഇതിന്റെ ആവേശം ആരാധകരില്‍ പ്രകടമായിരുന്നു.