ഒരു കാലഘട്ടത്തില്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പ്രേക്ഷക ശ്രദ്ധനേടിയ സീരിയലായിരുന്നു മഹാഭാരതം. മഹാഭാരതത്തിലെ ശ്രീകൃഷ്ണനായി എത്തിയ നടന്‍ നിതീഷ് ഭരദ്വാജ് ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരനാണ്.30 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കൃഷ്ണന്റെ വേഷം അഭിനയിക്കാന്‍ നീതീഷ് എത്തുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡ് മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത്. മധ്യപ്രദേശിലെ മുന്‍ എം.പിയായിരുന്ന നിതീഷ് ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന പി.പത്മരാജന്‍ സിനിമയിലൂടെയാണ് തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മഹാഭാരതത്തിലെ കൃഷ്ണവേഷത്തിന് പിന്നാലെ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജന്മാഷടമി ദിനത്തില്‍ കൃഷ്ണവേഷം കെട്ടിയ ചിത്രങ്ങളും പുറത്തുവന്നുകഴിഞ്ഞു.
ചക്രവ്യൂഹ് എന്ന നാടകത്തിലാണ് നിതീഷ് ഭരദ്വാജ് ശ്രീകൃഷ്ണന്റെ വേഷവുമായി എത്തുന്നത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത മഹാഭാരതം പരമ്പര ആസ്പദമാക്കിയുള്ളതാണ് നാടകം.1988 മുതല്‍ 1990 വരെയായിരുന്നു മഹാഭാരതം സംപ്രേഷണം ചെയ്തത്. അതുല്‍ സത്യ കൌശിക് ആണ് ചക്രവ്യൂഹ് സംവിധാനം ചെയ്യുന്നത്. മഹാഭാരതത്തിലെ കഥകള്‍ കലിയുഗമായ ഇപ്പോള്‍ വളരെയധികം പ്രസക്തമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് നിതീഷ് പറഞ്ഞു.
ദൂരദര്‍ശന്റെ സുവര്‍ണകാലഘട്ടത്തിലെ മെഗാ പരമ്പരയായിരുന്നു ബി.ആര്‍ ചോപ്രയുടെ മഹാഭാരതം. നിതീഷിനെ കൂടാതെ രൂപ ഗാംഗുലി, മുകേഷ് ഖന്ന, യോദ്ധയിലൂടെ വില്ലനായെത്തിയ പുനീത് ഇസാര്‍ തുടങ്ങിയവരും പരമ്പരയില്‍ അഭിനയിച്ചിരുന്നു.പത്മരാജന്റെ ഞാന്‍ ഗന്ധര്‍വനിലൂടെയാണ് മലയാളത്തില്‍ നിതീഷ് എത്തിയത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പമുള്ള മറ്റൊരു മലയാള സിനിമ കൂടി അഭിനയിക്കാനിരിക്കെയാണ് അപ്രതീക്ഷതമായി പത്മരാജന്റെ മരണം. 2018-ല്‍ കേദാര്‍നാഥ്, 2016-ല്‍ മോഹന്‍ജദാരോ എന്നി ഹിന്ദി സിനിമകളിലും നിതീഷ് പ്രധാന വേഷം ചെയ്തിരുന്നു.