നമ്മള് സഹോദരന്‍മാര്‍ ഒരിക്കലും സഹോദരിമാരെ അഭിനന്ദിക്കാറില്ല. പക്ഷേ ഇങ്ങനെ ചില അവസരങ്ങളില്‍ അവര്‍ നമുക്ക് അഭിമാനമായി തീരും- കാര്‍ത്തി ട്വീറ്റ് ചെയ്തു.പിന്നണി ഗാനരംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്ന സഹോദരിയെ അഭിനന്ദിച്ച് തെന്നിന്ത്യന്‍ നടന്‍ കാര്‍ത്തി രംഗത്തെത്തി. ജ്യോതിക പ്രധാനവേഷത്തില്‍ എത്തുന്ന രാക്ഷസി എന്ന ചിത്രത്തിന് വേണ്ടിയാണ് ബ്യന്ദ ഗാനമാപലിച്ചത്. നീ എന്‍ നന്‍പനേ എന്ന് തുടങ്ങുന്ന ഗാനമാണ് ബൃന്ദ ആലപിച്ചിരിക്കുന്നത്. നടന്‍ ശിവകുമാറിന്റെ മകളും സുര്യ, കാര്‍ത്തി എന്നിവരുടെ സഹോദരിയുമാണ് ബൃന്ദ.
ഗൗതം രാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന രാക്ഷസിയില്‍ ഗീതാ റാണി എന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. ഛായാഗ്രഹണം ഗോകുല്‍ ബിനോയ്.
സംഗീതം സീന്‍ റോള്‍ഡന്‍. ജൂണില്‍ ചിത്രം തിയേറ്ററുകളിലെത്തും. കാര്‍ത്തിക്, ഗൗതം കാര്‍ത്തിക് എന്നിവര്‍ പ്രധാധകഥാപാത്രങ്ങളെ അവതരിപ്പിച്ച മിസ്റ്റര്‍ ചന്ദ്രമൗലി എന്ന ചിത്രത്തിലൂടെയായിരുന്നു ബ്രിന്ദ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്.