Latest News

നാല്‍പത് വയസ് കഴിയുമ്പോഴാണ് യഥാര്‍ത്ഥ പ്രണയം സംഭവിക്കുന്നത്; പ്രണയം തുളുമ്പുന്ന ടീസറുമായി ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ടീസര്‍ പുറത്ത് 

Malayalilife
നാല്‍പത് വയസ് കഴിയുമ്പോഴാണ് യഥാര്‍ത്ഥ പ്രണയം സംഭവിക്കുന്നത്; പ്രണയം തുളുമ്പുന്ന ടീസറുമായി ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ടീസര്‍ പുറത്ത് 

ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. നടന്‍ ടൊവിനോ തോമസ് ആണ് ടീസര്‍ റിലീസ് ചെയ്തത്. മനോഹരമായ പ്രണയ ചിന്തയാണ് ടീസറിന്റെ ഹൈലൈറ്റ്. ഷൈജു അന്തിക്കാട് ഒരുക്കുന്ന ചിത്രം കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥ പറയുന്നു.

സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ഭൂമിയിലെ മനോഹര സ്വകാര്യം പ്രേക്ഷകരിലേക്കെത്തുന്നത്. ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്.

ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സച്ചിന്‍ ബാലുവാണ്. അന്റോണിയോ മിഖായേലാണ് ഛായാഗ്രാഹകന്‍.

bhoomiyile manohara swakaryam official tease

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES