Latest News

ഒമർലുലു - ബാബു ആന്റണി മുഴുനീള ആക്ഷൻ ചിത്രം പവർസ്റ്റാർ ഷൂട്ടിംഗ് ആരംഭിച്ചു

Malayalilife
ഒമർലുലു - ബാബു ആന്റണി മുഴുനീള ആക്ഷൻ ചിത്രം പവർസ്റ്റാർ ഷൂട്ടിംഗ് ആരംഭിച്ചു

റോയൽ സിനിമാസും  ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന മുഴുനീള ആക്ഷൻ ചിത്രം പവർ സ്റ്റാറിന്റെ ഷൂട്ടിംഗ് കണ്ണൂരിൽ ആരംഭിച്ചു. ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്റണി നായകനായി തിരിച്ചെത്തുന്നത്. ഇന്നലെ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ആയിരക്കണക്കിന് പ്രേക്ഷകരുടെ സാന്നിദ്ധ്യത്തിൽ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നടന്നു, തുടർന്ന് ചിത്രത്തിലെ താരങ്ങളെയും അണിയറ പ്രവർത്തകരെയും ഒമർ ലുലു പരിചയപ്പെടുത്തി.ഡിജെ സാവിയോയുടെ ഡി ജെ പാർട്ടിയുടെ ആവേശത്തിൽ പവർ സ്റ്റാർ താരങ്ങളും അണിയറ പ്രവർത്തകരും പ്രേക്ഷകരും പയ്യാമ്പലം ബീച്ചിൽ നൃത്തച്ചുവടുകൾവച്ചു. തന്റെ ചിത്രങ്ങൾ വ്യത്യസ്തത ആഗ്രഹിക്കും പോലെ സ്വിച്ച് ഓൺ കർമവും ആഘോഷമായാണ് ഒമർ ലുലു നടത്തിയത് . ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കണ്ണൂരിൽ ആരംഭിച്ചു.

ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ആക്ഷന് മാത്രമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. നായികയും പ്രണയവും കോമഡി രംഗങ്ങളും ഇല്ലാതെ ആക്ഷന് മാത്രം പ്രാധാന്യം നൽകി ചെറിയ പിരീഡിൽ നടക്കുന്ന കഥ പറയുന്ന  ചിത്രമായിരിക്കും പവർസ്റ്റാർ എന്ന്  ഒമർ ലുലു പറഞ്ഞു. നീണ്ട മുടിയും കാതിൽ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തിൽ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓർമ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ നായകനായ ബാബു ആന്റണിയെ കൂടാതെ റിയാസ് ഖാൻ, ഷമ്മി തിലകൻ, അബു സലിം, ശാലു റഹീം, അമീർ നിയാസ്, ഹരീഷ് കണാരൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ഇത്രയും നാൾ കോവിഡിന്റെ പ്രതിസന്ധികൾ മറികടന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ ഈ ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും പ്രേക്ഷകർക്ക് തിയേറ്ററിൽ ആസ്വദിക്കാൻ പറ്റിയ ഒരു ആക്ഷൻ ചിത്രം ആയിരിക്കും പവർ സ്റ്റാർ എന്ന് ഒമർ ലുലു പറഞ്ഞു.

സ്റ്റോറി, സ്ക്രീൻപ്ലേയ്: ഡെന്നി ജോസഫ്, ഡി.ഓ,പി : സിനു സിദ്ധാർഥ്, ആക്ഷൻ മാസ്റ്റർ ദിനേശ് കാശി , എഡിറ്റിംഗ്: ജോൺ കുട്ടി, സ്പോട് എഡിറ്റർ : രതിൻ രാധാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : സ്വപ്‌നേഷ് കെ നായർ, ആർട്ട് : ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: ലിബിൻ മോഹനൻ, കോസ്റ്റ്യും : ജിഷാദ് ഷംസുദ്ധീൻ, പ്രൊഡക്ഷൻ എക്സികുട്ടീവ് : ഗിരീഷ് കറുവാന്തല, മാനേജർ: മുഹമ്മദ് ബിലാൽ, ലൊക്കേഷൻ മാനേജർ: സുദീപ് കുമാർ, സ്ക്രിപ്റ്റ് അസ്സിസ്റ്റന്റ്സ് : ഹൃഷികേശ്, സയ്യിദ്, സ്റ്റീൽസ്: അജ്മൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: ദിയ സന, റൊമാരിയോ പോൾസൺ,ഷിഫാസ്, ഷിയാസ്,ടൈറ്റിൽ ഡിസൈൻ : ജിതിൻ ദേവ് , പി ആർ ഓ : പ്രതീഷ് ശേഖർ. 

Omar Lulu Babu Antony has started shooting for the full-length action movie Powerstar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES