രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം; കരട് രേഖ തയ്യാറാക്കി

Malayalilife
topbanner
രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം; കരട് രേഖ തയ്യാറാക്കി

രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്താൻ തയ്യാറെടുത്ത് കേന്ദ്രം. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്തുന്നത്.  പൊതുജനത്തിന് മുന്‍പില്‍ ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം തേടുന്നതിനായി വെയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രം സിനിമാട്ടോഗ്രാഫ് ആക്ട് 1952ലാണ് മാറ്റം  വരുത്താനൊരുങ്ങുന്നത്. സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച്  നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 

 ഭേദഗതിയില്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാനും അനുമതി നല്‍കുന്നുണ്ട്.  യു പൊതുപ്രദര്‍ശനത്തിന് യോഗ്യമായത്, എ – പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്നിങ്ങനെ 1952ലെ നിയമപ്രകാരം രണ്ട് കാറ്റഗറികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പിന്നീട്  പുതിയ രണ്ട് കാറ്റഗറികള്‍ 1982ലാണ് കൂടി ഉള്‍പ്പെടുത്തിയത്. യു/എ- പൊതുപ്രദര്‍ശനത്തിന് യോഗ്യമായതും എന്നാല്‍  മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍  12 വയസിന് താഴെയുള്ള കുട്ടികള്‍ മാത്രം കാണേണ്ടതും, എസ് – ഡോക്ടര്‍മാര്‍, ശാസ്ത്രഞ്ജര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ചിത്രങ്ങള്‍ എന്നീ സര്‍ട്ടിഫിക്കേഷനുകളായിരുന്നു ഇത്.

നിലവില്‍ രാജ്യത്തെ എല്ലാ സിനിമകള്‍ക്കും ഇത്തരത്തില്‍ നാല് രീതിയിലാണ്  സര്‍ട്ടിഫിക്കേഷന്‍ നടക്കുന്നത്.  എന്നാൽ ഇപ്പോള്‍  യു/എ സര്‍ട്ടിഫിക്കേഷനില്‍ മൂന്ന് പ്രായമനുസരിച്ചുള്ള കാറ്റഗറികള്‍ പുതുതായി അവതരിപ്പിക്കുന്ന ഭേദഗതികള്‍ പ്രകാരം ഉണ്ടാകും.
 ഇപ്പോള്‍ കാറ്റഗറികള്‍ ഏഴ് വയസിന് മുകളില്‍, 13 വയസിന് മുകളില്‍, 16 വയസിന് മുകളില്‍ എന്നിങ്ങനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം നിലവിലെ രീതിയില്‍  യു കാറ്റഗറിയും എ കാറ്റഗറിയും തുടരും.

 ഏറെ നാളായി പ്രായമനുസരിച്ചുള്ള കാറ്റഗറി തിരിക്കുന്നത് ചര്‍ച്ചയിലുണ്ടായിരുന്ന വിഷയമായിരുന്നു.  ഈ വിഷയം 2013ല്‍ പ്രത്യേക കമ്മിറ്റിയെ വെച്ച് പഠിച്ചിരുന്നെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ല.സിനിമാലോകം കാര്യമായ പ്രതികരണങ്ങള്‍  സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചിരിക്കുന്ന മാറ്റങ്ങളോട്  നടത്തിയിട്ടില്ല.

New rules for indian film certification

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES