നയന്‍താരയുടെ മൂക്കുത്തി അമ്മന്‍ ഒടിടി റിലീസിന്; മത്സ്യ മാംസാദികള്‍ ഉപേക്ഷിച്ച് നയന്‍താര അഭിനയിച്ച ചിത്രം എത്തുക ദീപാവലിക്ക്

Malayalilife
topbanner
നയന്‍താരയുടെ മൂക്കുത്തി അമ്മന്‍ ഒടിടി റിലീസിന്; മത്സ്യ മാംസാദികള്‍ ഉപേക്ഷിച്ച് നയന്‍താര അഭിനയിച്ച ചിത്രം എത്തുക ദീപാവലിക്ക്

തെന്നിന്ത്യയിടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയായ നയന്‍താരയുടെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ എന്നും ആവേശപൂര്‍വ്വമാണ് കാത്തിരിക്കുന്നത്. 2020ല്‍ പുറത്തിറങ്ങിയ ദര്‍ബാര്‍ ആയിരുന്നു നയന്‍സിന്റേതായി ഒടുവില്‍ പുറത്തുവന്ന ചിത്രം. ചില ചിത്രങ്ങള്‍ പൂര്‍ത്തിയായെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ ഒന്നും തീയറ്ററിലെത്തിയിരുന്നില്ല. ഇപ്പോഴിതാ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പിന്നാലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ സിനിമയും ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മനാണ് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദര്‍ശനത്തിനെത്തും. ആര്‍ ജെ ബാലാജി തന്നെയാണ് റിലീസ് വിവരം പുറത്തുവിട്ടത്.

മൂക്കുത്തി അമ്മന്‍ എന്ന ദേവി കഥാപാത്രമായാണ് ചിത്രത്തില്‍ നയന്‍താര വേഷമിടുന്നത്. ബാലാജിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രശ്‌നങ്ങള്‍ നിറഞ്ഞ ജീവിതത്തിലേക്ക് ദേവി മൂക്കുത്തി അമ്മന്‍ കടന്നു വരുന്നതും അതിനുശേഷമുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. മൗലി, ഉര്‍വശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഭക്തിചിത്രമായി ;ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു. ബാലാജിയും ശരവണനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇശാരി ഗണേഷാണ് നിര്‍മാണം. സ്റ്റാര്‍ വിജയ് ചാനലിനാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ലഭിച്ചിരിക്കുന്നത്.
 

Nayantharas mookuthi amman to release on OTT platform

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES