മതങ്ങള്‍ക്ക് മേലെയാണ് മനുഷ്യത്വമെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍ എന്ന് തുറന്ന് പറഞ്ഞ് ചലചിത്ര നടന്‍ ഫഹദ് ഫാസില്‍.താന്‍ പറയാന്‍ നോക്കുന്ന കഥകളില്‍ ഏറെ പ്രാധാന്യമുളളത് മനുഷ്യത്വത്തിനാണ് എന്ന് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ടിക്കറ്റ് എടുത്ത് സിനിമ കാണുന്നയാളാണ് ഏറ്റവും വലിയ സത്യസന്ധന്‍. അവര്‍ പറയുന്ന റിവ്യുവിനാണ് ഏറെ പ്രാധാന്യമ നല്‍കുന്നതും. ഒരു റെഡ് സിഗ്‌നലില്‍ കിടക്കുന്ന വേളയില്‍ തൊട്ടടുത്ത് കാറില്‍ ഇരിക്കുന്നയാള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചാല്‍ തന്നെ എനിക്ക് മതിയാകും. അതേസമയം പഴ്സണല്‍ മെസേജോ മറ്റൊന്നുമോ എനിക്കാവശ്യമില്ല എന്നും ഫഹദ് തുറന്ന പറഞ്ഞു.
ഫഹദിന്റെ വാക്കുകളിലൂടെ
ഞാന്‍ പറയാന്‍ നോക്കുന്ന കഥകളില്‍ മനുഷ്യത്വത്തിനാണ് പ്രാധാന്യം. മതങ്ങള്‍ക്ക് മേലെയാണ് മനുഷ്യത്വമെന്നും വിശ്വസിക്കുന്നു. അതെല്ലാം തകിടം മറിയുന്ന കാലമാണെന്ന ബോധ്യത്തില്‍ നിന്നാണ് ട്രാന്‍സ് ഇപ്പോള്‍ പറയേണ്ട സിനിമയാണെന്ന തീരുമാനത്തില്‍ എത്തിയത്. പ്രളയത്തിനും നിപയ്ക്കും മുന്നില്‍ കേരളം ഒരുമിച്ച് നിന്നത് മതത്തിനോ ജാതിയ്ക്കോ മുന്‍തൂക്കം നല്‍കിയല്ല. മനുഷ്യത്വം മുന്നില്‍ നിര്‍ത്തിയാണ്. മനുഷ്യന് ദൈവത്തെ മാത്രമേ ആവശ്യമുളളു. മതവും ജാതിയൊന്നും വേണ്ട. പക്ഷേ ഈ സമൂഹം ഇപ്പോള്‍ മറ്റ് പല കാര്യങ്ങളെയും ആശ്രയിക്കുന്ന അവസ്ഥയാണ്. ഇതിലെല്ലാം ഒരു മറയിട്ട കച്ചവടം നടക്കുന്നുണ്ട്. ട്രാന്‍സ് അതെല്ലാം പറയുന്നുണ്ട്.
താന്‍ ആവേശത്തോടെ ചെയ്യുന്ന കഥാപാത്രങ്ങള്‍ പോലെ തന്നെ ആവേശകരമെന്ന് തോന്നുന്നവ നസ്രിയയും സ്വീകരിക്കണമെന്നാണ് ആഗ്രഹം. നസ്രിയയുമായുളള എന്റെ സ്ലോ മോഷന്‍ സീന്‍ പോലും ഞാനും നസ്രിയയും അമലിനോട് ചോദിച്ച് വാങ്ങിയതാണ്. അമല്‍ ഷൂട്ട് ചെയ്യുന്ന സിനിമയില്‍ സ്ലോ മോഷനില്‍ നടക്കുകയെന്ന് പറഞ്ഞാല്‍... ഇറ്റ്സ് റിയലി എക്സൈറ്റിങ് എന്നും ഫഹദ് വ്യക്തമാക്കുന്നു.