ഏറെ നാളത്തെ ലോക്ക് ഡൗണിനും കാത്തിരിപ്പിനുമൊടുവിൽ വിജയ് ചിത്രം മാസ്റ്റർ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനം സമൂഹത്തിൽ രൂക്ഷമാകുന്ന ഈ വേളയിൽ സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നതും. മാസ്റ്റർ സിനിമയെക്കുറിച്ച് സംവിധായകൻ ലോകേഷ് കനകരാജ് സാധാരണ വിജയ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു വിജയ് ചിത്രം എന്നാണ് മുന്നോട്ട് വച്ച ഒരു വാഗ്ദാനം. കുറേ കാലത്തിനിടെ വിജയ് ചെയ്ത ഏറ്റവും സെൻസിബിളായ, ഏറ്റവും ആസ്വാദ്യകരമായ, തമാശ നിറഞ്ഞതും മനോഹരവുമായ ചിത്രം എന്ന് നമുക്ക് മാസ്റ്ററിന്റെ വിശേഷിപ്പിക്കാനാകും.