അഭിനയ ജീവിതത്തില്‍ തന്നെ ഏറെ വേദനിപ്പിച്ച നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് ബോളിവുഡ് നടി പ്രീതി സിന്റ. 'കല്‍ ?ഹോ നാ ഹോ' എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്താണ് തന്റെ ആദ്യ കാമുകന്‍ മരിക്കുന്നതെന്നും ആ സിനിമ കാണുമ്പോഴെല്ലാം ഇപ്പോഴും താന്‍ കരയാറുണ്ടെന്നും പ്രീതി സിന്റ പറഞ്ഞു. ആരാധകരുമായുള്ള ചോദ്യോത്തര വേളയിലാണ് താരത്തിന്റെ വാക്കുകള്‍. '
കല്‍ ഹോ നാ ഹോ' സിനിമ കാണുമ്പോഴെല്ലാം ഞാന്‍ കരയാറുണ്ട്. എന്റെ ആദ്യ കാമുകന്‍ കാറപകടത്തില്‍ മരിക്കുന്ന സമയത്താണ് ആ സിനിമ ചെയ്തത്. അതുകൊണ്ട് ഈ ചിത്രം എന്നെ മാനസികമായി ഒരുപാട് സ്പര്‍ശിച്ചിട്ടുണ്ട്.
മറ്റൊരു കാര്യം എന്തെന്നാല്‍ സിനിമയുടെ പല സീനുകളും ചിത്രീകരിക്കുമ്പോഴും എല്ലാ കഥാപാത്രങ്ങളും സ്വാഭാവികമായി കരഞ്ഞു. അമന്‍ എന്ന കഥാപാത്രത്തിന്റെ മരണരംഗം ചിത്രീകരിക്കുമ്പോള്‍ ഞാന്‍ ഉള്‍പ്പെടെ കാമറയ്ക്ക് പിന്നിലുള്ള എല്ലാവരും കരഞ്ഞുവെന്നും പ്രീതി പറഞ്ഞു.
നിങ്ങളുടെ 'കല്‍ ഹോ നാ ഹോ' സിനിമ കാണുമ്പോഴെല്ലാം താന്‍ കരയാറുണ്ടെന്നാണ് ആരാധകന്‍ പറഞ്ഞത്. ഇതിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തിലെത്തി 2003-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'കല്‍ ഹോ നാ ഹോ'. നൈന കാതറിന്‍ കപൂര്‍ എന്ന കഥാപാത്രത്തെയാണ് പ്രീതി സിന്റ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കൂടിയാണിത്......