പ്രണയ ചിന്തകളെക്കുറിച്ച് തുറന്ന് പറഞ്ഞ് മലയാളത്തിന്റെ പ്രിയ നടി പ്രയാഗ മാര്‍ട്ടിന്‍ . പ്രണയത്തിന് അതിരുകള്‍ നിശ്ചയിച്ചിട്ടില്ല എന്നും മതത്തിന് മുകളില്‍ നില്‍ക്കുന്നതാകണം പ്രണയമെന്നുമാണ് പ്രയാഗ പറയുന്നത് . പൊളളയായ പ്രണയങ്ങളാണ് ജാതിയുടെയും മതത്തിന്റെയും പേരില്‍ ഒഴിഴുന്നതെന്നും പ്രയാഗ അഭിപ്രായപ്പെട്ടു. താരം ഇക്കാര്യം അറിയിച്ചത് സ്റ്റാര്‍ ആന്‍ഡ് സറ്റൈലുമായുളള അഭിമുഖത്തിലാണ് .
''സ്‌നേഹത്തിന് അതിരുകളില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ .നമ്മള്‍ ഓരോരുത്തരെയും പരിചയപ്പെടുമ്പോള്‍ അവരോട് ആദ്യം ബഹുമാനം തോന്നും . അതുതന്നെയാണ് സ്‌നേഹം എന്നു പറയുന്നത് . പിന്നീട് അയാളെ അടുത്തറിയുമ്പോള്‍ അത് പ്രണയമായി മാറുന്നു . അപ്പോഴൊന്നും ഒരിക്കലും ജാതിയും മതവും ഒന്നും നോക്കാറില്ല . വിവാഹത്തിലേക്ക് എത്തുമ്പോഴാണ് ഇത് ചിലര്‍ക്ക്് പ്രശ്‌നമായി മാറുന്നത് . ഒരുപാട് നാള്‍ അതിരുകളില്ലാതെ സ്‌നേഹിക്കുകയും വിവാഹമെന്ന നിര്‍ണായക ഘട്ടത്തില്‍ മതത്തിന്റെയും ജാതിയുടെയും അതിരുകള്‍ പറഞ്ഞ് ഒഴിവാക്കുകയും ചെയ്യുന്നതിനോട് യോജിക്കാനാവില്ല . എന്നും മതത്തിന് മുകളില്‍ നില്‍ക്കുനതാകണം പ്രണയമെന്ന്'' പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു .
പ്രണയിക്കുക എന്നത് അത്ര വലിയ കാര്യമല്ല . എന്നാല്‍ അതിന് ശരിയായ ആളെ കണ്ടെത്തണം എന്നു മാത്രം .യാഥാര്‍ത്ത പ്രണയങ്ങള്‍ നിലവില്‍ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഉടനൊന്നും വിവാഹം ഉണ്ടാകില്ലെന്നും താരം വ്യക്തമാക്കി .