Latest News

പ്രയാഗയെ നായികയാക്കി സിനിമ സംവിധാനം ചെയ്യാന്‍ സാബുമോന്‍; അണിയറയില്‍ ഒരുങ്ങുന്നത് കോര്‍ട്ട് റൂം ഡ്രാമ

Malayalilife
പ്രയാഗയെ നായികയാക്കി സിനിമ സംവിധാനം ചെയ്യാന്‍ സാബുമോന്‍; അണിയറയില്‍ ഒരുങ്ങുന്നത് കോര്‍ട്ട് റൂം ഡ്രാമ

ടനും ബിഗ് ബോസ് വിന്നറുമായ സാബുമോന്‍ അബ്ദുസമദ് സംവിധായകനാകുന്നു. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മിക്കുന്ന ചിത്രമാണ് സാബു മോന്‍ ആദ്യമായി സംവിധാനം ചെയ്യുന്നത്. പ്രയാഗ മാര്‍ട്ടിന്‍ പ്രധാന വേഷത്തിലെത്തുന്നു. കോര്‍ട്ട റൂം ഡ്രാമ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ വക്കീലും കൂടിയായ താന്‍ ആദ്യ സിനിമ സംവിധാനം ചെയ്യുന്നതും കോടതി മുറിയില്‍ ഉള്ളിലാണെന്ന് നാളുകള്‍ക്ക് മുന്‍പേ അറിഞ്ഞിരുന്ന കാര്യമാണെന്ന് സാബുമോന്‍

ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും വരും ദിവസങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും സാബുമോന്‍. ടി. ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ വേട്ടയ്യനില്‍ സാബുമോന്‍ 'കുമരേശന്‍' എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മന്ദാകിനി എന്ന സിനിമക്ക് ശേഷം സ്‌പൈര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണ് സാബു മോന്‍ സംവിധാനം ചെയ്യുന്നത്.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടേണ്ട കാര്യമില്ലെന്ന് പ്രയാഗയോട് പറഞ്ഞത് താനാണെന്ന് നടന്‍ സാബുമോന്‍. നിയമപരമായ കാര്യങ്ങളില്‍ സഹായിക്കുന്നതിനാണ് പ്രയാഗയ്‌ക്കൊപ്പം പോലീസ് സ്റ്റേഷനില്‍ പോയത്. താന്‍ അഭിനയിച്ച 'വേട്ടയന്‍' റിലീസായ അവസരത്തില്‍ ഈ വിഷയത്തില്‍ ഇടപെടണോ എന്ന് ചിലര്‍ ചോദിച്ചു. പ്രയാഗ കുടുംബ സുഹൃത്താണ്, ഒപ്പം നിന്നതില്‍ ഒരു തെറ്റും തോന്നുന്നില്ല. മാധ്യമങ്ങള്‍ക്ക് കൊടുക്കുന്ന മറുപടി പൊതു സമൂഹത്തിനുള്ള മറുപടിയാണ്. അതുകൊണ്ട് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഒളിച്ചോടേണ്ട കാര്യമില്ലന്ന് പ്രയാഗയോട് പറഞ്ഞുവെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സാബുമോന്‍ പറഞ്ഞു. ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിമരുന്ന് കേസില്‍ പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും കൊച്ചി പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പ്രയാഗയുടെ മൊഴി തൃപ്തികരമാണെന്നാണ് പോലീസ് വ്യക്തമാക്കിയത്.

സാബുമോന്‍ പറഞ്ഞത്:

നിയമപരമായ സഹായത്തിനാണ് പ്രയാഗയ്‌ക്കൊപ്പം പോലീസ് സ്റ്റേഷനില്‍ പോയത്. സിനിമ ഇറങ്ങിയ അവസ്ഥയില്‍ ഇതിന്റെ ആവശ്യമുണ്ടോ എന്ന് എല്ലാവരും ചോദിച്ചു. ഞാനും പ്രയാഗയും കുടുംബ സുഹൃത്തുക്കളാണ്. ലഹരിമരുന്ന് എന്ന വാക്കുമായി ബന്ധപ്പെടുത്തി പറയുക എന്നുള്ളത് ആളുകള്‍ക്ക് ഇടപെടാന്‍ ഭയമുള്ള കാര്യമാണ്. നമ്മളുടെ സുഹൃത്തിന് ഇതുപോലെ ഒരു സംഭവം വരുമ്പോള്‍ ഇമേജിനെ കുറിച്ച് ഓര്‍ത്ത് മാറി നില്‍ക്കണോ അതോ അവരുടെ ഒപ്പം നില്‍ക്കണോ എന്നുള്ളതാണ് ആലോചിക്കുക. ഫോണ്‍ വിളിച്ചപ്പോള്‍ ആരും എടുത്തില്ലന്ന് അവര്‍ തന്നെ പറയുന്നുണ്ടായിരുന്നു. കോള്‍ ട്രേസ് ചെയ്യുമോ എന്ന ഭയം ഒക്കെ ഉള്ളതുകൊണ്ടാവാം. അതിന്റെ നിയമ വശങ്ങള്‍ കൂടെ നോക്കേണ്ടതുണ്ട്. അതിന് കൃത്യമായ വ്യക്തി ഞാനാണ്. ഞാന്‍ ചെല്ലാതിരിക്കുന്നത് ഒട്ടും ശരിയായ കാര്യമായിരിക്കില്ല. അതുകൊണ്ട് ഞാന്‍ ധൈര്യപൂര്‍വ്വം ചെന്ന് നിന്നു.

അതെല്ലാം ഒരുപക്ഷെ ഓണ്‍ലൈനില്‍ ഇനി ആരോപണങ്ങളായി വരാം. ഞാന്‍ അഭിഭാഷകനാണെന്നുള്ള കാര്യം അധികം ആളുകള്‍ക്ക് അറിയില്ല. അതുകൊണ്ട് തന്നെ പ്രയാഗയ്‌ക്കൊപ്പം നിന്നതില്‍ ഒരു തെറ്റും തോന്നുന്നില്ല. വേട്ടയന്‍ റിലീസാവുന്ന അന്ന് തന്നെയാണ് പ്രയാഗയോട് ഹാജരാകാന്‍ പറയുന്നതും. മുഖം മറച്ച്, തല മറച്ച് ഓടി രക്ഷപ്പെടേണ്ട കാര്യമില്ല എന്ന് ഞാനാണ് പ്രയാഗയോട് പറഞ്ഞത്. തെറ്റ് ചെയ്യാത്തിടത്തോളം മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മറുപടി നമുക്ക് കൊടുക്കാം എന്നും പറഞ്ഞു. കാരണം മാധ്യമങ്ങള്‍ക്ക് കൊടുക്കുന്ന മറുപടി പൊതു സമൂഹത്തിനു കൊടുക്കുന്ന മറുപടിയാണ്. സമൂഹത്തിലെ ഒരാളുടെ ഉള്ളില്‍ ഉണ്ടാകുന്ന ചോദ്യങ്ങളാണല്ലോ മാധ്യമങ്ങള്‍ ചോദിക്കുക. തെറ്റ് ചെയ്യാത്തിടത്തോളം അതില്‍ നിന്നു ഒളിച്ചോടേണ്ട കാര്യമില്ലല്ലോ.

prayaga martin heroine of sabumon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക