പാന്‍ ഇന്ത്യന്‍ ഹിറ്റുകളായ കെജിഎഫിന്റെയും, സലാറിന്റെയും വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ ജൂനിയര്‍ എന്‍ ടി ആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. 2026 ജനുവരി 26 റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാതാക്കള്‍ തന്നെയാണ് ഷൂട്ടിങ് സെറ്റിലെ ഒരു ചിത്രം പങ്കുവെച്ച്, വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്.
ഇന്ത്യന്‍ സിനിമയുടെ ചരിത്രപുസ്തകങ്ങളില്‍ അടയാളം ഇടാന്‍, മണ്ണ് അതിന്റെ ഭരണത്തെ സ്വാഗതം ചെയ്യുന്നു' എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആക്ഷന്റെയും ആവേശത്തിന്റെയും ഒരു പുതിയ അല ജനങ്ങളിലേക്ക് അടിക്കാന്‍ പോകുന്നു, എന്നും ടാഗ് ലൈനോട് കൂടിയാണ് ചിത്രീകരണം ആരംഭിച്ച ഒരു ചിത്രം അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത്. '
ഇത് 20 വര്‍ഷം മുമ്പ് എന്റെ മനസ്സില്‍ ഉടലെടുത്ത ഒരു ആശയമാണ്, പക്ഷേ സിനിമയുടെ വ്യാപ്തിയും ആഴവും എന്നെ പിന്തിരിപ്പിച്ചു. ഒടുവില്‍ എന്റെ സ്വപ്ന പദ്ധതി യഥാര്‍ഥ്യമാക്കാനുള്ള വേദി ഇന്ന് ഒരുങ്ങുകയാണ്.' എന്നാണ് ചിത്രത്തേക്കുറിച്ച് പ്രശാന്ത് നീല്‍ നേരത്തെ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
കഴിഞ്ഞദിവസം ഹൈദരാബാദില്‍ റാമോജി ഫിലിം സിറ്റിയില്‍ 2000-ലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമായി ചിത്രീകരണം ആരംഭിച്ചു.വളരെ മുമ്പുതന്നെ പ്രഖ്യാപിച്ച ഈ ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ ഷെഡ്യൂളില്‍, എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു വലിയ എപ്പിസോഡ് നിര്‍മ്മാതാക്കള്‍ ചിത്രീകരിക്കും. അടുത്ത ഷെഡ്യൂള്‍ മുതല്‍ ജൂനിയര്‍ എന്‍ടിആര്‍ ജൂനിയര്‍ ഷൂട്ടിംഗില്‍ ചേരും. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍.