Latest News

ബ്രഹ്മാണ്ഡ ചിത്രമായ കുഞ്ഞാലി മരയ്ക്കാറില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍; തമിഴ് സൂപ്പര്‍താരം അര്‍ജുന്‍ ചിത്രത്തില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

Malayalilife
ബ്രഹ്മാണ്ഡ ചിത്രമായ കുഞ്ഞാലി മരയ്ക്കാറില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്  പ്രണവ് മോഹന്‍ലാല്‍; തമിഴ് സൂപ്പര്‍താരം അര്‍ജുന്‍ ചിത്രത്തില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

ബ്രഹ്മാണ്ഡ ചിത്രമായ കുഞ്ഞാലി മരയ്ക്കാര്‍ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുമ്പോള്‍ സിനിമയെക്കുറിച്ച് കൂടുതല്‍ ആവേശകരമായ വിവരങ്ങളാണ് പുറത്തു വരുന്നത്. നൂറുകോടി മുതല്‍മുടക്കില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ 'കുഞ്ഞാലി മരയ്ക്കാര്‍ ജൂനിയര്‍' ലുക്ക് പുറത്തെത്തി. പ്രണവിനൊപ്പം തമിഴ് സൂപ്പര്‍താരം താരം അര്‍ജുനും ചിത്രത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചിത്രത്തിന്റെ ആദ്യ ഭാഗത്ത് ഇരുപത് മിനിറ്റാണ് പ്രണവ് അഭിനയിച്ചിരിക്കുന്നത്. കടലിലെയും കപ്പലിലെയും രംഗങ്ങളാണ് അതില്‍ ഏറെയും. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. സുനില്‍ ഷെട്ടി, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്, മധു, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും സി.ജെ. റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍. തിരുവാണ് ഛായാഗ്രഹണം.

തീരദേശവും കടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിത്രത്തില്‍ വരുന്നതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷന്‍ കാര്യങ്ങള്‍ വിദേശത്തായിരിക്കും നടക്കുക. പ്രിയദര്‍ശന്റെ 95 ാമത്തെ ചിത്രമാണ് മരക്കാര്‍; ആശീര്‍വാദിന്റെ 25 ാമത്തേതും. 2020ലാകും ചിത്രം റിലീസ് ചെയ്യുക. 

pranav-mohanlal-in-kunjali-marakkar-play the childhood- of mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES