Latest News

താരസുന്ദരി പൂജ ബത്ര വിവാഹികതയാകുന്നു; വരന്‍ ബോളിവുഡിലെ സുന്ദരനായ വില്ലന്‍ നവാബ് ഷാ; വിവാഹം ഉടനെന്ന് പാപ്പരാസികളുടെ കണ്ടെത്തല്‍

Malayalilife
താരസുന്ദരി പൂജ ബത്ര വിവാഹികതയാകുന്നു; വരന്‍ ബോളിവുഡിലെ സുന്ദരനായ വില്ലന്‍ നവാബ് ഷാ; വിവാഹം ഉടനെന്ന് പാപ്പരാസികളുടെ കണ്ടെത്തല്‍

ലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പൂജ ബത്ര. ചന്ദ്രലേഖയില്‍ മോഹന്‍ലാലിന്റെ നായികയായാണ് പൂജ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മേഘത്തില്‍ മമ്മൂട്ടിയുടെയും ദൈവത്തിന്റെ മകനില്‍ ജയറാമിന്റെയും നായികയായി പൂജ എത്തി. മലയാളത്തില്‍ വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള നടി ബോളിവുഡിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖ മലയാള നടന്മാരുടെയൊപ്പം വെറും മൂന്ന് സിനിമകളില്‍ മാത്രം അഭിനയിച്ച നടി വളരെ പെട്ടെന്നാണ് മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചത്. ആദ്യ വിവാഹത്തിന് ശേഷം നടിയെക്കുറിച്ച് അറിവൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ താരം ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പൂജ ബത്ര രണ്ടാമതും വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.  

പൂജയും ബോളിവുഡ് നടന്‍ നവാബ് ഷായും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സംശയം പാപ്പരാസികള്‍ക്കിടയില്‍ ഉണ്ടായിരുന്നെങ്കിലും സംഭവം സത്യമാണോ എന്ന് ഉറപ്പിച്ചിരുന്നില്ല. എന്നാല്‍ താന്‍ പ്രണയത്തിലാണെന്ന് സൂചിപ്പിച്ചുകൊണ്ട് പൂജ നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ നവാബുമായുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. പ്രിയനൊപ്പം സമയം ചിലവിടുമ്പോള്‍ ജീവിതം ആഘോഷമാണെന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരുന്നത്. ഇതിന് തൊട്ടുപിന്നാലെ തന്നെ  പൂജയ്‌ക്കൊപ്പമുള്ള ചിത്രം നവാബും പങ്കുവെച്ചിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് പാപ്പരാസികള്‍ ഉറപ്പിച്ചു. തുടര്‍ന്ന് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വീഡിയോയും പുറത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ പൂജ ബത്ര ഉടന്‍ തന്നെ രണ്ടമത് വിവാഹിതയാകും എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. 

2002 ല്‍  സോനു എസ് അലുവാലിയുമായായിരുന്നു നടിയുടെ ആദ്യ വിവാഹം. വൈകാതെ തന്നെ ആ ബന്ധം പിരിയുകയും ചെയ്തു. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന നടി 2017 ല്‍ മിറര്‍ ഗെയിം എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തി .
ബോളിവുഡ് നടന്‍ ആണെങ്കിലും മലയാളികള്‍ക്ക് സുപരിചിതനായ വില്ലനാണ്  നവാബ് ഷായും. മലയാളത്തില്‍ കീര്‍ത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ, എന്നീ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ നവാബ് എത്തിയിരുന്നു. 

pooja batra marriying nawwab shah

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES