Latest News

പി.എം. താജ് സ്മാരകനാടക രചനാ അവാര്‍ഡ്  സുധീര്‍ അമ്പലപ്പാടിനും ദിലീപ് കീഴൂരിനും

Malayalilife
 പി.എം. താജ് സ്മാരകനാടക രചനാ അവാര്‍ഡ്  സുധീര്‍ അമ്പലപ്പാടിനും ദിലീപ് കീഴൂരിനും

കോഴിക്കോട് :  പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയും പി.എം. താജ് അനുസ്മരണ സമിതിയും ചേര്‍ന്നു നടത്തിയ 'പി എം താജ് നാടക രചനാ അവാര്‍ഡ് '   സുധീര്‍ അമ്പലപ്പാടും ദിലീപ് കീഴൂരും പങ്കിട്ടു. 

'വിയര്‍പ്പു ഗ്രന്ഥികളില്‍ വെടി മരുന്ന് പുകയുന്നത് എന്തുകൊണ്ട് ' (സുധീര്‍ അമ്പലപ്പാട്) 'ഹേബിയസ് കോര്‍പ്പസ് ഒരു ഒറ്റാല്‍ നാടകം' (ദിലീപ് കിഴൂര്‍) എന്നീ രചനകളാണ് അവാര്‍ഡിന് അര്‍ഹമായത്. സുലൈമാന്‍ കക്കോടി, എ രത്‌നാകരന്‍, സതിഷ് കെ സതീഷ് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് തിരഞ്ഞെടുത്തത്.

20000 ( ഇരുപതിനായിരം)രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ജൂലൈ 29 ന് കോഴിക്കോട്ട് നടക്കുന്ന 35-ാം പി.എം. താജ്  അനുസ്മരണച്ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
 

pm taj award sudheer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES