മലയാളികളുടെ പ്രിയ താരമാണ് പത്മപ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഡല്‍ഹിയിലെ ഏറ്റവും പഴയ തിയേറ്ററുകളിലൊന്നായ ഡിലൈറ്റ് സിനിമാസില്‍ 'പഠാന്‍' കാണാന്‍ പോയ സന്തോഷം താരമെത്തിയ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കിട്ടിരിക്കുകയാണ്. ആരാധകര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുമ്പോള്‍ പത്മപ്രിയയും അത് ആസ്വദിക്കുന്നത് വീഡിയോയില്‍ കാണാം.
പഠാന്‍ ആദ്യദിനം ആദ്യ ഷോ കണ്ടു. ഇതാണ് സിനിമയുടെ മാജിക്'-പത്മപ്രിയ പറഞ്ഞു. 2005 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'രാജമാണിക്യ'ത്തിന്റെ റീലിസ് സമയത്താണ് താന്‍ ഇതിനു മുമ്പ് ഇത്രയും ആര്‍പ്പു വിളികള്‍ക്ക് മുമ്പിലിരുന്നതെന്ന് പത്മപ്രിയ പറയുന്നു. ജനുവരി 25ന് ആണ് പത്താന്‍ തിയറ്ററുകളില്‍ എത്തിയത്. വിവാദങ്ങളെ മറികടന്ന് ചിത്രം ആദ്യ ദിനം തന്നെ 90 കോടിക്ക് മുകളില്‍ കലക്ഷന്‍ നേടുകയുണ്ടായി.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം 'ഒരു തെക്കന്‍ തല്ലു കേസ്' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പത്മപ്രിയ. ബിജു മേനോന്‍, റോഷന്‍ മാത്യൂ, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. 'വണ്ടര്‍ വുമണ്‍' ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
'സീനു വാസന്തി ലക്ഷ്മി' എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു പത്മപ്രിയയുടെ അഭിനയ അരങ്ങേറ്റം. പിന്നീട് മമ്മൂട്ടി ചിത്രമായ 'കാഴ്ച'യിലൂടെ മലയാളത്തിലും തിളങ്ങി. അമൃതം, രാജമാണിക്യം, വടക്കുംനാഥന്‍ തുങ്ങിയ ചിത്രങ്ങളിലൂടെ പത്മപ്രിയ മലയാളികള്‍ക്കു സുപരിചിതയായി മാറി.