Latest News

ബോളിവുഡ് താരം പര്‍വീണ്‍ ദബസിന് കാര്‍ അപകടത്തില്‍ പരിക്ക്; നില അതീവ ഗുരുതരമെന്ന് വിവരം;

Malayalilife
ബോളിവുഡ് താരം പര്‍വീണ്‍ ദബസിന് കാര്‍ അപകടത്തില്‍ പരിക്ക്; നില അതീവ ഗുരുതരമെന്ന് വിവരം;

പ്രശസ്ത ബോളിവുഡ് നടന്‍ പര്‍വീണ്‍ ദബസിന് കാറപകടത്തില്‍ ?ഗുരുതര പരിക്ക്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ബാന്ദ്രയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നടികൂടിയായ ഭാര്യ പ്രീതി ഝാംഗിയാനിയാണ് അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുള്ളത്.

പര്‍വീണ്‍ ദബസിന് കാറപകടമുണ്ടായതായി അദ്ദേഹത്തിന്റെ പ്രോ പഞ്ചാ ലീ?ഗ് സ്‌പോര്‍ട്‌സ് ടീം സ്ഥിരീകരിച്ചു..പ്രോ പഞ്ചാ ലീ?ഗിന്റെ സഹ-സ്ഥാപകന്‍ കൂടിയാണ് താരം.. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളുടെ മനസ്സ് പര്‍വീണിനും കുടുംബത്തിനുമൊപ്പമാണ്. പ്രോ പഞ്ചാ ലീഗ് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിവരങ്ങള്‍ അതാത് സമയത്ത് തന്നെ പുറത്തുവിടുന്നതായിരിക്കും.

പര്‍വീണിന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടേയും സ്വകാര്യതയെ ഏവരും മാനിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. അദ്ദേഹത്തിന് അതിവേഗത്തില്‍ പൂര്‍ണ ആരോഗ്യത്തിലേയ്ക്ക് തിരിച്ചുവരട്ടേ എന്നാണ് പ്രോ പഞ്ചാ ലീ?ഗ് അംഗങ്ങള്‍ വ്യക്തമാക്കുന്നത്. 

ഖോസ്ലാ കാ ഘോസ്ലാ, മൈ നെയിം ഈസ് ഖാന്‍, മണ്‍സൂണ്‍ വെഡ്ഡിങ്, രാ?ഗിണി MMS 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് പര്‍വീണ്‍ ദബസ്. ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ 'ശരംജീ കി ബേട്ടി'യിലാണ് അദ്ദേഹം ഒടുവില്‍ വേഷമിട്ടത്.

Read more topics: # പര്‍വീണ്‍
parveen dabas injured

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക