Latest News

വീട്ടില്‍ നിന്ന് 9 ലക്ഷം രൂപയും ഐഫോണും ലാപ്‌ടോപ്പും മോഷണം പോയി ; സംശയത്തില്‍ വീട്ടുജോലിക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു; നടി പാര്‍വ്വതി നായര്‍ക്കെതിരെ പോലീസ് കേസ്

Malayalilife
 വീട്ടില്‍ നിന്ന് 9 ലക്ഷം രൂപയും ഐഫോണും ലാപ്‌ടോപ്പും മോഷണം പോയി ; സംശയത്തില്‍ വീട്ടുജോലിക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു; നടി പാര്‍വ്വതി നായര്‍ക്കെതിരെ പോലീസ് കേസ്

വീട്ടുജോലിക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ നടി പാര്‍വ്വതി നായര്‍ക്കെതിരെ കേസെടുത്ത് ചെന്നൈ പോലീസ്. നടിയുടെ വീട്ടില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കളും പണവും മോഷണം പോയ സംഭവത്തിന്റെ സംശയത്തിലാണ് വീട്ടുജോലിക്കാരനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. നടിയും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു എന്നാണ് സുഭാഷ് ചന്ദ്രബോസ് എന്ന യുവാവിന്റെ പരാതി. പരാതിയെ തുടര്‍ന്ന് നടി പാര്‍വതി നായര്‍, നിര്‍മ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം 7 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

2022 ഒക്ടോബറില്‍ ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള നടിയുടെ വീട്ടില്‍ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചെന്ന് ആരോപിച്ച് പാര്‍വതി കേസ് നല്‍കിയിരുന്നു.വീട്ടില്‍ ജോലിക്കുനിന്ന സുഭാഷ് ചന്ദ്രബോസിനെ സംശയമുണ്ടെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. തന്റെ വീട്ടില്‍നിന്ന് 9 ലക്ഷം രൂപയും ഐഫോണും ലാപ്‌ടോപ്പും കാണാതായെന്നും ജോലിക്കാരനായ സുഭാഷിനെ സംശയമുണ്ടെന്നുമായിരുന്നു നടിയുടെ പരാതി.പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.അന്വേഷണം നടക്കുന്നതിനിടെയാണ് സുഭാഷും പരാതി നല്‍കിയത്. 

നടിയും സഹായികളും മുറിയില്‍ പൂട്ടിയിട്ട് തന്നെ മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു സുഭാഷ് പൊലീസില്‍ പരാതി നല്‍കിയത്. നടിയുടെ ചില സൗഹൃദങ്ങളെ കുറിച്ച് മനസിലാക്കിയതിന് പിന്നാലെ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്‌തെന്നും സുഭാഷ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. പരാതി നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും സുഭാഷ് ആരോപിക്കുന്നു. പിന്നാലെയാണ് നടപടി വൈകുന്നെന്ന് ചൂണ്ടിക്കാട്ടി യുവാവ് കോടതിയെ സമീപിക്കുന്നത്. 

തുടര്‍ന്ന് കഴിഞ്ഞ മാസം സുഭാഷ് സൈദാപേട്ട് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ പാര്‍വതിക്കും നിര്‍മ്മാതാവ് രാജേഷിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ സുഭാഷിന്റെ ആരോപണം നിഷേധിച്ച് നടി പാര്‍വതി രംഗത്തെത്തി. നഷ്ടമായ പണം വീണ്ടെടുക്കാനാണ് പരാതി നല്‍കിയതെന്നാണ് നടി മാധ്യമങ്ങളോട് പറഞ്ഞത്. ആരോപണങ്ങള്‍ നിഷേധിച്ച പാര്‍വതി നഷ്ടമായ പണം വീണ്ടെടുക്കാന്‍ നിയമവഴി മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും സുഭാഷിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും പാര്‍വതി പ്രതികരിച്ചു. 

വീട്ടില്‍ മോഷണം നടന്നുവെന്ന് ബോധ്യമായ ശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് നടി പറഞ്ഞത്. ദേശീയ വനിത കമ്മീഷന് അടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും പാര്‍വതി പറഞ്ഞു. മലയാളം, തമിഴ്, കന്നട ചിത്രങ്ങളില്‍ സജീവമാണ് നടി പാര്‍വതി നായര്‍.പോപ്പിന്‍സ്,യക്ഷി ഫെയ്ത്ത്ഫുളി യുവേഴ്‌സ്,നി കൊ ഞ ച, ജെയിംസ് ആന്റ് ആലീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് പാര്‍വ്വതി

parvathy nair assault case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക