മലയാളികളുടെ പ്രിയ താരദമ്പതികളാണ് വിനുമോഹനും വിദ്യ വിനു മോഹനും. സിനിമയിലൂടെ എത്തി മിനിസ്‌ക്രീനില്‍ ചുവടുറപ്പിച്ച വിദ്യ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഉണ്ണിമായ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായി വിദ്യ എത്തിയിരുന്നു. മലയാളത്തിലെ മികച്ച ഒരുപിടി ചിത്രങ്ങളിലൂടെ വിനുവും പ്രേക്ഷകര്‍ക്ക് സുപരിചിതന്‍ തന്നെ. ഇന്നലെയായിരുന്നു വിനു മോഹന്റെ പിറന്നാള്‍ കഴിഞ്ഞ വര്‍ഷം പഞ്ചനക്ഷത്ര ഹോട്ടലില്‍ ആഘോഷിച്ച വിനുവിന്റെ പിറന്നാള്‍ ഇക്കുറി അവര്‍ തെരുവില്‍ അഭയം തേടിയവര്‍ക്കൊപ്പമാണ് ആഘോഷിച്ചത്. ഇതൊടൊപ്പം തന്നെ വൈറലാകുന്നത് മറ്റ് താരങ്ങള്‍ മാറി നില്‍ക്കുന്ന ഈ താരദമ്പതികളുടെ നല്ല മനസിന്റെ കഥയാണ്.
കൊട്ടിഘോഷിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ കാണേണ്ടതാണ് വിനുംവും വിദ്യയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍. അല്‍പം പണം നല്‍കി ഞാന്‍ ഇത്രയും രൂപ പാവപ്പെട്ടവന് കൊടുത്തു എന്ന് പറയുന്ന സിനിമാക്കാരുടെ ലോകത്തില്‍ വ്യത്യസ്തമാകുകയാണ് ഈ താരദമ്പതികള്‍. തെലുവില്‍ അലയുന്നവരെ കണ്ടെത്തി മുടിവെട്ടി കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് ഭക്ഷണം കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അതും ആള്‍ക്കാരെ വച്ച് ചെയ്യിക്കാതെ നേരിട്ടാണ് വിനുവും വിദ്യയും ചെയ്യുന്നത്. സ്ലിപ്പര്‍ ചെരുപ്പുമിട്ട് താരജാഡകള്‍ ഒന്നുമില്ലാതെ നനഞ്ഞ വസ്ത്രങ്ങളുമായി നില്‍ക്കുന്ന വിനുവിനെയും വിദ്യയെയും ഒരു താരപ്രഭയും അലട്ടുന്നില്ലെന്നതാണ് സത്യം.
രണ്ടു ആംബുലന്‍സിലെത്തിയാണ് ഇവര്‍ പാവപ്പെട്ടവര്‍ക്ക് പുതുജീവന്‍ നല്‍കുന്നത്. മറ്റുള്ളവരെ സഹായം വിനുവിന് ഉണ്ടെങ്കിലും സ്വകാര്യ സമ്പാദ്യത്തില്‍ നിന്നും പകുതിയിലധികവും പാവപ്പെട്ടവര്‍ക്കായിട്ടാണ് ഇവര്‍ മാറ്റി വയ്ക്കുന്നതെന്നും കൈയടി നേടുന്ന കാര്യം തന്നെയാണ്. യാതൊരു അറപ്പുമില്ലാതെയാണ് തെലുവില്‍ അലയുന്ന ജീവിതങ്ങളെ ഇവര്‍ ചേര്‍ത്ത് പിടിക്കുന്നത്. തെരുവിലുള്ളതു നമ്മുടെ വീട്ടിലുള്ളതുപോലുള്ളൊരു മനുഷ്യന്‍ തന്നെയാണെന്ന തിരിച്ചറിവുകൊണ്ടുമാത്രം ചെയ്യുന്നതാണിത്. കഴിഞ്ഞ വര്‍ഷം പഞ്ചനക്ഷത്ര സൗകര്യത്തോടെ ആഘോഷിച്ച പിറന്നാള്‍ ഇത്തവണ വിനു കൊണ്ടാടിയത് തൃശൂര്‍ തേക്കിന്‍കാടു മൈതാനിയില്‍ തെരുവുമക്കള്‍ക്കൊപ്പമാണ്. മരത്തണലില്‍ വിനു കേക്കു മുറിക്കുമ്പോള്‍ നിറഞ്ഞ സന്തോഷത്തോടെ വിദ്യ ആശംസകളുമായി ഒപ്പമുണ്ടായിരുന്നു.