ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോഡികളാണ് അജിത്തും ശാലിനിയും. വെള്ളിത്തിരയിലെ പ്രണയ ജോഡികള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചു.വിവാഹത്തോടെ ശാലിനി സിനിമാജീവിതത്തിനു വിരാമമിട്ടെങ്കിലും ആരാധകര്‍ക്ക് അവരോടുള്ള പ്രിയത്തിനു ഇപ്പോഴും കുറവുവന്നിട്ടില്ല. 1999 ല്‍ അമര്‍ക്കളം എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഇവര്‍ വിവാഹിതരാവുകയായിരുന്നു. ഇപ്പോള്‍ താരദമ്പതികള്‍ അവരുടെ 20 ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. നീണ്ട വിജയകരമായ 20 വര്‍ഷങ്ങളാണ് ഇരുവരും ഒന്നിച്ച് നിന്ന് താണ്ടിയത്.
രണ്ടായിരം ഏപ്രില്‍ 24നാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ രണ്ടുപേരും വ്യത്യസ്ത മതത്തില്‍ പെട്ടവരായിരുന്നതിനാല്‍ രണ്ടു മതത്തിന്റെ രീതിയിലാണ് വിവാഹചടങ്ങുകള്‍ നടത്തിയത്. ഹിന്ദു ബ്രാഹ്മണനായ അജിത്തും ക്രിസ്ത്യന്‍ പെണ്‍കുട്ടി ശാലിനിയുടെയും വിവാഹം ഏറെ ശ്രദ്ധനേടിയിരുന്നു. ചാക്കോച്ചനും വിജയും ഉള്‍പ്പടെ തെന്നിന്ത്യയിലെ താരനിറവിലായിരുന്നു വിവാഹം അരങ്ങേറിയത്. തെന്നിന്ത്യന്‍ താരദമ്പതികളായ അജിത്തിനോടും ശാലിനിയോടും ഇന്നും പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. രണ്ട് കുട്ടികളാണ് താരദമ്പതികള്‍ക്ക്. അനൗഷ്‌കയും അദ്വൈകും. കുട്ടിത്തല എന്നാണ് അദ്വൈകിനെ ആരാധകര്‍ വിളിക്കുന്നത്. അതേസമയം അച്ഛനും അമ്മയും രണ്ട് മതത്തില്‍ പെട്ടവരായത് കൊണ്ട് തന്നെ തങ്ങളുടെ മക്കളെ പ്രത്യേകം ഒരു മതത്തില്‍ അല്ല ഇവര്‍ വളര്‍ത്തുന്നത്. ഒരു മതവും അനുസരിച്ച് വളര്‍ത്തില്ലെന്നും എന്നാല്‍ രണ്ട് മതത്തിലെയും നല്ല കാര്യങ്ങള്‍ക്ക് അവര്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കും പിന്നീട് അവര്‍ തീരുമാനിക്കട്ടെയെന്നാണ് ശാലിനി ഒരിക്കല്‍ പറഞ്ഞത്. ദീപാവലി മുതല്‍ ക്രിസ്മസ് വരെ വീട്ടില്‍ ആഘോഷിക്കാറുണ്ട്. പള്ളികളിലും അമ്പലത്തിലും മാറി മാറി പോകാറുമുണ്ടെന്നും ശാലിനി കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം പ്രണയിച്ച് വിവാഹിതരായ ഇവരെ മാതൃകദമ്പതികളായാണ് പലരും വിശേഷിപ്പിക്കുന്നത്. ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോഴും വൈറലായി മാറാറുണ്ട്. വിവാഹ ശേഷം ശാലിനിക്ക് നല്‍കിയ വാക്ക് അജിത്ത് ഇന്നും പാലിക്കുന്നുണ്ടെന്ന കണ്ടെത്തലുകളുമായി നേരത്തെ ആരാധകര്‍ എത്തിയിരുന്നു.
കാതലുക്ക് മര്യാദയ്ക്ക് ശേഷം പ്ലസ് ടു പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു ശാലിനി. ഈ സമയത്തായിരുന്നു അമര്‍ക്കളത്തിനായി താരത്തെ സംവിധായകന്‍ സമീപിച്ചത്. പരീക്ഷ സമയമായതിനാല്‍ സിനിമ സ്വീകരിക്കുന്നില്ലെന്ന നിലപാടിലായിരുന്നു ശാലിനി.
ശാലിനി സിനിമ നിരസിച്ചുവെന്നറിഞ്ഞതിന് പിന്നാലെയായാണ് അജിത്ത് വിളിച്ചത്. തീരുമാനത്തെക്കുറിച്ച് ഒന്നൂടെ ചോദിക്കുകയായിരുന്നു താരം. പരീക്ഷയ്ക്ക് ശേഷമേ സിനിമ ചിത്രീകരിക്കുന്നുള്ളൂവെന്ന് അജിത്തും സംവിധായകനും ഉറപ്പ് നല്‍കിയതോടെ ശാലിനി സിനിമ സ്വീകരിക്കുകയായിരുന്നു. അജിത്തിന്റെ സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കായി ശാലിനി എത്തിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു. തങ്ങളുടെ പ്രണയകഥയെക്കുറിച്ച് ഇരുവരും നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ട്.
അമര്‍ക്കളമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു അജിത്ത് ശാലിനിയെ നേരില്‍ പരിചയപ്പെട്ടത്. ചിത്രീകരണം നടക്കുമ്പോള്‍ ശാലിനിക്ക് പരിക്ക് പറ്റിയതില്‍ വലിയ സങ്കടമായിന്നരുു അജിത്തിന്. കത്തി എടുത്ത് പരിക്കേല്‍പ്പിക്കുന്ന രംഗം ചിത്രീകരിച്ചപ്പോഴായിരുന്നു മുറിവേറ്റത്. നിരവധി തവണ അജിത്ത് ശാലിനിയോട് ക്ഷമാപണം നടത്തിയിരുന്നു. ഇതാണ് പ്രണയത്തിന് തുടക്കമിട്ടത്.
അന്ന് തനിക്ക് ചുരുണ്ട മുടിയായിരുന്നുവെന്നും ഈ ഹെയര്‍ സ്‌റ്റൈല്‍ തനിക്ക് ചേരില്ലെന്ന് അജിത്ത് പറഞ്ഞതായും ശാലിനി ഓര്‍ത്തെടുക്കുന്നു. ആ കമന്റ് കേട്ടതോടെ തന്റെ മുഖം വല്ലാതായിരുന്നു. ഇതോടെ അജിത്ത് തന്നെ തെറ്റിദ്ധരിക്കല്ലേയെന്നും കാതലുക്ക് മര്യാദയിലെ ലുക്ക് നന്നായിരുന്നുവെന്നും പറയുകയായിരുന്നു ആ സംസാരത്തിലെ ആത്മാര്‍ത്ഥതയാണ് തന്നെ സ്പര്‍ശിച്ചതെന്നും ആ അഭിമുഖത്തില്‍ ശാലിനി പറഞ്ഞിരുന്നു.
അമര്‍ക്കളം റിലീസ് ചെയ്ത് അധികം വൈകാതെ തന്നെ ഇവരുടെ പ്രണയം പരസ്യമായിരുന്നു. ഒരു പുഴ പോലെ പോവുകയായിരുന്നു തന്റെ ജീവിതമെന്നും ആ സമയത്താണ് ശാലിനിയും എത്തുന്നതെന്നുമായിരുന്നു അജിത്ത് പറഞ്ഞത്. വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന തീരുമാനം എടുത്തത് ശാലിനിയായിരുന്നു. കുടുംബവും അഭിനയവും ഒരുപോലെ കൊണ്ടുപോവാന്‍ തനിക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയായിരുന്നു താരം അഭിനയ ജീവിതത്തില്‍ നിന്നും പിന്‍വാങ്ങിയത്. എങ്കിലും അജിത്തിന്റെ സിനിമാ ജീവിതത്തില്‍ സപ്പോര്‍ട്ടുമായി ശാലിനി ഇപ്പോഴും കൂടെയുണ്ട്. അജിത്താകട്ടെ ശാലിനിയെ വീട്ടിലിക്കാന്‍ അനുവദിക്കാതെ ഇഷ്ടവിനോദമായ ബാറ്റ്മിന്റന്‍ പരിശീലിപ്പിച്ചു. ഇതില്‍ സ്റ്റേറ്റ് ലെവല്‍ ചാമ്പ്യനാകാനും ശാലിനിക്ക് സാധിച്ചു. ശാലിനി നടി എന്ന രീതിയില്‍ കഴിവ് തെളിയിച്ച ആളാണെന്നും അതിനാല്‍ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശാലിനിയോട് അഭിപ്രായം ചോദിക്കാറുണ്ടെന്നും. ശാലിനിയാണ് തന്റെ ഏറ്റവും വലിയ ക്രിട്ടിസൈസറെന്നും അജിത്ത് ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞിരുന്നു. മാത്രമല്ല എന്ത് തീരുമാനം എടുക്കാനുള്ള പെര്‍മിഷന്‍ ഭാര്യ എന്ന നിലയില്‍ ശാലിനി തന്നിട്ടുണ്ടെന്നും ശാലിനിയുടെ വാക്കുകള്‍ക്ക് താന്‍ വിലകല്‍പ്പിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. എന്തായാലും ഇരുവരും ഒന്നിച്ചുള്ള ജീവിതം 20-ാം വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍ വളരെ സന്തോഷത്തിലാണ് ഇരുവരും.