Latest News

സണ്ണി ലിയോണിന്റെ കുട്ടിക്കാലം മുതൽ പോൺ സ്റ്റാറായി മാറുന്നത് വരെയുള്ള ജീവിതം കോർത്തിണക്കിയ ട്രെയിലർ സൂപ്പർ ഹിറ്റ്; ഗ്ലാമറിന്റെ അതിപ്രസരവുമായെത്തിയ കരൺജീത് കൗർ ദ് അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണിന്റെ ട്രെയിലർ കാണാം

സ്വന്തം ലേഖകൻ
സണ്ണി ലിയോണിന്റെ കുട്ടിക്കാലം മുതൽ പോൺ സ്റ്റാറായി മാറുന്നത് വരെയുള്ള ജീവിതം കോർത്തിണക്കിയ ട്രെയിലർ സൂപ്പർ ഹിറ്റ്; ഗ്ലാമറിന്റെ അതിപ്രസരവുമായെത്തിയ കരൺജീത് കൗർ ദ് അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണിന്റെ ട്രെയിലർ കാണാം

പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ജീവിതകഥ പറയുന്ന വെബ് സീരീസ് 'കരൺജീത് കൗർ; ദ് അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ 'ട്രെയിലർ യൂട്യൂബിൽ സൂപ്പർ ഹിറ്റ്.

കാനഡയിൽ താമസമുറപ്പിച്ച ഇടത്തരം സിഖ് കുടുംബത്തിലെ കരൺജീത് കൗർ എന്ന പെൺകുട്ടി സണ്ണി ലിയോണെന്ന അശ്ലീല ചിത്ര നായികയും പിന്നീട് ബോളിവുഡ് നടിയായും മാറുന്നതാണ് വെബ് സീരിസിൽ അവതരിപ്പിക്കുന്നത്. തന്റെ ജീവിത കഥ പറയുന്ന വെബ് പരമ്പരയിൽ സണ്ണി ലിയോൺ തന്നെയെത്തുന്നു എന്താണ് പ്രത്യേകത.

റൈസയാണ് സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. സാധാരണ ഒരു ബയോപിക് അല്ലാതെ സണ്ണിയുടെ ചീത്തയും നല്ലതുമായ എല്ലാ നിമിഷങ്ങളും അതുപോലെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് വെബ്‌സീരിസിന്റെ പ്രത്യേകത.<സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്പര സംവിധാനം ചെയ്യുന്നത്. ജൂലൈ 16 നു സീ5 വെബ് സൈറ്റിൽ പരമ്പരയുടെ ആദ്യ ഭാഗം പ്രദർശനത്തിനെത്തെും. രാജ് അർജുൻ, കരംവീർ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂർ എന്നിവർ പരമ്പരയിൽ അഭിനയിക്കുന്നു

ചാനൽ അഭിമുഖത്തിന് തയ്യാറെടുക്കുന്ന സണ്ണി ലിയോണും താരത്തിനെ അഭിമുഖത്തിലേക്ക് ക്ഷണിക്കുന്ന മാധ്യമപ്രവർത്തകന്റെ ശബ്ദത്തോടെയുമാണ് ട്രെയിലർ തുടങ്ങുന്നത്. സണ്ണിയുടെ ജീവിതത്തിലെ പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിലർ അവസാനിക്കുന്നത് ഒരൽപം വിവാദത്തോടെയാണ്. തെരുവിൽ ശരീരം വിൽക്കുന്ന ലൈംഗിക തൊഴിലാളിക്കും അശ്ലീല സിനിമാ താരത്തിനും എന്താണ് സാമ്യമെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് സണ്ണി നൽകുന്ന ഉത്തരമാണ് ഹൈലൈറ്റ്.

karanjeeth kour, the untold story of sunny leone trailer released

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക