Latest News

അംഗനവാടി ടീച്ചറുടെയും കെഎസ്ഇബി ജീവനക്കാരന്റെയും മകള്‍; ഞങ്ങളുടേത് ഒരു സാധാരണകുടുംബമാണ്; എന്റെ പ്രിയപ്പെട്ട സമ്മാനമാണ് ആ ഷോര്‍ടും ടോപ്പും; അനശ്വര രാജന്റെ കുടുംബവിശേഷങ്ങള്‍

Malayalilife
അംഗനവാടി ടീച്ചറുടെയും കെഎസ്ഇബി ജീവനക്കാരന്റെയും മകള്‍; ഞങ്ങളുടേത് ഒരു സാധാരണകുടുംബമാണ്; എന്റെ പ്രിയപ്പെട്ട സമ്മാനമാണ് ആ ഷോര്‍ടും ടോപ്പും; അനശ്വര രാജന്റെ കുടുംബവിശേഷങ്ങള്‍

2017ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയില്‍ മഞ്ജു വാര്യരുടെ മകളായി മികച്ച അഭിനയം കാഴ്ചവച്ച് സിനിമയിലേക്ക് എത്തിയ ബാലതാരമാണ് അനശ്വര രാജന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ ചിത്രങ്ങളിലൂടെ നായികാ പദവിയിലേക്ക് അനശ്വര ചുവടുമാറി. അടുത്ത് പതിനെട്ട് വയസ് തികഞ്ഞ സന്തോഷവും അനശ്വര പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടി സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടത്. എന്നാല്‍ അതില്‍ തളര്‍ന്നുപോകാതെ തനിക്കും കാലുകളുണ്ടെന്ന് തുറന്നടിച്ച് അനശ്വര രംഗത്തെത്തിയിരുന്നു. 18 വയസേ ആയുള്ളൂവെങ്കിലും നിലപാടുകളുടെ പേരില്‍ അനശ്വര ഇതിനൊടകം ശ്രദ്ധിക്കപ്പെടുകയാണ്. സീനിയര്‍ താരങ്ങള്‍ക്ക് പോലും ഇല്ലാത്ത ആര്‍ജ്ജവമാണ് ഇക്കാര്യത്തില്‍ അനശ്വരയ്ക്ക് ഉണ്ടായത്.

കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശിനിയാണ് അനശ്വര. കുട്ടിക്കാലം മുതല്‍ക്ക് തന്നെ സ്‌കൂളിലും നാട്ടിലും എല്ലാ പരിപാടികളിലും സ്ഥിരം സാനിധ്യമായിരുന്നു അനശ്വര. അഞ്ചാം ക്ലാസുമുതല്‍ മോണോ ആക്ട് ചെയ്യുന്നുമുണ്ട് ഈ കൊച്ചുമിടുക്കി. ഓഡിഷനിലൂടെയാണ് ഉദാഹരണം സുജാതയില്‍ അവസരം കിട്ടിയത്. ഓഡിഷന്റെ വിവരം അറിഞ്ഞ് അമ്മ ഉഷയാണ് അനശ്വരയുടെ ചിത്രം അയച്ചുനല്‍ക്കുന്നത്. ആറായിരത്തോളം പേരില്‍ നിന്നാണ് അണിയറക്കാര്‍ അനശ്വരയെ കണ്ടെത്തിയത്. മുമ്പ് ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു എന്നതൊഴിച്ചാല്‍ വേറൊരു ബന്ധവും അനശ്വരയ്ക്ക് സിനിമയുമായി ഇല്ലായിരുന്നു. എന്നിട്ടും മികച്ച അഭിനയമാണ് അനശ്വര കാഴ്ചവച്ചത്. പിന്നെ നിരവധി അവസരങ്ങള്‍ അനശ്വരയ്ക്ക് ലഭിച്ചു.

കെഎസ്ഇബി വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരനായ രാജന്റെയും അംഗന്‍വാടി അദ്ധ്യാപികയുമായ ഉഷയുടെയും ഇളയ മകളാണ് അനശ്വര. ഐശ്വര്യയാണ് അനശ്വരയുടെ ചേച്ചി. അനുജത്തിക്ക് എല്ലാ സപ്പോര്‍ട്ടും കൊടുക്കുന്നതും ഐശ്വര്യ തന്നെയാണ്. ഐശ്വര്യ അനുജത്തിക്ക് 18ാം പിറന്നാളില്‍ നല്‍കിയ സമ്മാനങ്ങളിലൊന്നാണ് സോഷ്യല്‍മീഡിയയില്‍ ഇത്രയും കോലാഹലങ്ങളുണ്ടാക്കിയത്.

പതിനെട്ടാം ബെര്‍ത്ഡേയ്ക്ക് പതിനെട്ടു സമ്മാനങ്ങളാണ് ചേച്ചി അനശ്വരയ്ക്കായി ഒരുക്കി വച്ചത്. അനശ്വര പലപ്പോഴായി പറഞ്ഞ ആഗ്രഹങ്ങള്‍ ഓര്‍ത്ത് വച്ചായിരുന്നു 18 സമ്മാനങ്ങള്‍ ഐശ്വര്യ അനശ്വരയ്ക്ക് സമ്മാനിച്ചത്. അതില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള സമ്മാനമായിരുന്നു ആ ടോപ്പും ഷോര്‍ട്സും, പിറ്റേ ദിവസം ഒരു ഫ്രണ്ടിനെ വിളിച്ചു ആ ഡ്രസ്സ് അണിഞ്ഞുള്ള കുറച്ചു ചിത്രങ്ങള്‍ എടുപ്പിച്ചു.

അതിലൊരെണ്ണം ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചതോടെ ആണ് പ്രശ്‌നം ആരംഭിച്ചത് എന്ന് അനശ്വര പറയുന്നു. ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. എനിക്ക് വെസ്റ്റേണ്‍ ഭയങ്കര ഇഷ്ടമാണെന്ന് ചേച്ചിക്ക് അറിയാം. ഞാനത് വാങ്ങി തരുമോ എന്ന് ചോദിക്കുമ്പോള്‍, ഒരു ജോലി കിട്ടിയിട്ട് ആദ്യം നിനക്കായിരിക്കും വാങ്ങിത്തരുക എന്നാണ് ചേച്ചി പറയാറുള്ളതെന്നും അനശ്വര വ്യക്തമാക്കുന്നു.

anaswara rajan family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES