Latest News

'ഓരോയിടത്തും തഴയപ്പെട്ടപ്പോഴും ഒരു നല്ല കാലം വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു';വിനോദ് കോവൂര്‍

Malayalilife
'ഓരോയിടത്തും തഴയപ്പെട്ടപ്പോഴും ഒരു നല്ല കാലം വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു';വിനോദ് കോവൂര്‍

എം80 മൂസ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ഏറെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് മൂസിക്കയായി അഭിനയിച്ച വിനോദ് കോവൂര്‍. നാടക രംഗത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരം ഇപ്പോള്‍  മുന്‍കാലത്ത് തനിക്ക് നേരിട്ട നിര്‍ഭാഗ്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയിലേക്ക് ആരെങ്കിലും തന്നെ വിളിക്കുമ്പോള്‍  ആ സമയത്ത് താന്‍ വീട്ടില്‍ ഉണ്ടാകാറില്ലെന്നും അതിലൂടെ  കുറെ സിനിമകള്‍ തനിക്ക് നഷ്ടപ്പെട്ടു എന്നും താരം വെളിപ്പെടുത്തി. 

'എന്നെ വിനോദ് എന്ന് വിളിക്കുന്നവര്‍ കുറവാണ്, ഒന്നുകില്‍ മൂസ അല്ലെങ്കില്‍ കോവൂരാന്‍, സുരഭിയാണ് എന്നെ കോവൂരാന്‍ ആക്കിയത്, എനിക്ക് സിനിമയില്‍ ഒരു ഭാഗ്യക്കേടുണ്ട്, സിനിമയിലേക്ക് ആരെങ്കിലും വിളിക്കുബോള്‍ കറക്റ്റ് ആ സമയത്ത് ഞാന്‍ വീട്ടിലുണ്ടാകില്ല, അങ്ങനെ കുറെ അവസരങ്ങള്‍ ജസ്റ്റ് മിസായപ്പോള്‍ ചില കൂട്ടുകാര്‍ പറഞ്ഞു, 'ഇഞ്ഞി കാടാമ്പുഴ പോയി ഒരു ജസ്റ്റ് മുട്ട അടിക്കേന്ന്', പക്ഷെ ഓരോയിടത്ത് തഴയപ്പെടുമ്‌ബോഴും ഒരു നല്ല കാലം വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു'. വിനോദ് കോവൂര്‍ പറയുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വഹിച്ച പുതിയ തീരങ്ങളിലെ വേഷമാണ് താരത്തിന് ഇപ്പോള്‍ പുതുകായി ഒരു കരിയര്‍ ബ്രേക്കായത്. ഉസ്താദ് ഹോട്ടല്‍, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലും വിനോദ് കോവൂരിന്  ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചു. 

Vinod kovoor reveals about her cienma career

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES