മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന് ഇന്നലെ 60 വയസ്സ് പൂര്‍ത്തിയായിരിക്കയാണ്. കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍. രേവതി നക്ഷത്രത്തിലാണ് ലാലേട്ടന്‍ ജനിച്ചത്. പ്രിയനടന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയായിരുന്നു മലയാളികള്‍ക്ക് സ്വരമാധുരിയിലുടെ പരിചിതനായ എംജി ശ്രീകുമാറിന്റെയും പിറന്നാള്‍. അ്ന്ന് ആ വിശേഷം പങ്കുവച്ച് ശ്രീകുമാര്‍ എത്തിയിരുന്നു. തന്റെയും തന്റെ ആത്മ സുഹൃത്ത് മോഹന്‍ലാലിന്റെയും പിറന്നാള്‍ മിഥുനത്തിലെ രേവതി നക്ഷത്രത്തിലാണ് എന്നു പറഞ്ഞ്പുകൊണ്ട മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. ഒപ്പം പിറന്നാള്‍ സദ്യ കഴിക്കുന്നതിന്റെ ചിത്രങ്ങളും വൈറല്‍ ആയിരുന്നു. ഇപ്പോള്‍ ആ പിറന്നാള്‍ സദ്യക്ക് പിന്നിലുള്ള വലിയ സര്‍പ്രൈസിനെക്കുറിച്ചാണ് താരം തുറന്നു പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് പിറന്നാള്‍ ദിനത്തില്‍ കിട്ടിയ സര്‍പ്രൈസിനെക്കുറിച്ച് എംജി ശ്രീകുമാര്‍ പറയുന്നത്.
ലാലില്‍ നിന്നും ലഭിച്ച ആ അപ്രതീക്ഷിത സമ്മാനം എന്റെ പിറന്നാളിനെ വളരെ സ്‌പെഷല്‍ ആക്കി എന്നാണ് എംജി പറയുന്നത്. പിറന്നാള്‍ ദിനം തന്റെതിരുവനന്തപുരത്തുള്ള പ്രിയ സുഹൃത്തുക്കള്‍ക്കായി സദ്യ ഒരുക്കാനുള്ള ഏര്‍പ്പാട് മോഹന്‍ലാല്‍ മുന്‍പേ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വളരെ അടുത്ത സുഹൃത്തുക്കളായ എംജി ശ്രീകുമാര്‍ സുരേഷ് കുമാര്‍, മേനക സുരേഷ്, മണിയന്‍ പിള്ള രാജു എന്നിവര്‍ക്കും ഗംഭീരമായ സദ്യ എത്തിച്ചു കൊടുക്കണമെന്നായിരുന്നു ലാല്‍ സുഹൃത്തുക്കളോടു പറഞ്ഞ് ഏര്‍പ്പാടാക്കിയത്.
അങ്ങിനെയാണ് ഗായകന്‍ എം ജിക്കും കുടുംബത്തിനും പിറന്നാള്‍ സദ്യ മോഹന്‍ലാല്‍ ഒരുക്കിയത്. ലാല്‍ എനിക്കു നല്‍കിയ അന്നമാണ് എന്റെ ഈ പിറന്നാളിന് കിട്ടിയ ഏറ്റവും വലിയ സര്‍പ്രൈസും സന്തോഷവും. ഇത്രയും കാലം ജീവിച്ചതില്‍ ഈ പിറന്നാള്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രത്യേകതയുള്ളതാണ്. കാരണം ലാല്‍ സമ്മാനിച്ച ആഹാരമാണ് ഞാന്‍ കഴിച്ചത്', എന്നും അഭിമുഖത്തിലൂടെ താരം പറഞ്ഞു.