വൈശാലി എന്ന ഒറ്റ ചിത്രത്തിളുടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സുപർണ ആനന്ദ്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷ ചിത്രങ്ങളിൽ സുപർന്ന വേഷമിട്ടിരുന്നു എങ്കിലും താരത്തെ ഏറെ പ്രശസ്തയാക്കിയ ചിത്രമായിരുന്നു ഭരതൻ സംവിധാനം ചെയ്ത് എംടി വാസുദേവൻ നായർ കഥ എഴുതിയ വൈശാലി. അതേ സമയം പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ തെസാബിലെ 'ജ്യോതി ദേശ്മുഖ്' എന്ന കഥാപാത്രവും താരത്തിന് ഏറെ ശ്രദ്ധ നേടി കൊടുത്തു. ഒരുപിടി നല്ല സിനിമകൾ മലയാളത്തിൽ ചെയ്ത താരം അവസാനമായി അഭിനയിച്ച മലയാളം സിനിമ ഞാൻ ഗന്ധർവനാണ്.
അച്ഛന്റെ മരണത്തോടെ സിനിമ വിട്ട താരം ഇപ്പോൾ ഡൽഹിയിൽ ബിസിനസ് നടത്തി വരുകയാണ്. ഭർത്താവിനും കുട്ടികൾക്കും സന്തോഷത്തോടെ കഴിയുന്ന സുപർണ ഒരു മലയാളം സിനിമയിൽ അഭിനയിക്കണം എന്ന മോഹമായി അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. വീണ്ടും ഒരു തിരിച്ചുവരവ് മലയാളത്തിൽ തന്നെ വേണം എന്ന ആഗ്രഹം പങ്കുവയ്ക്കുകയാണ് ഇപ്പോൾ നടി.
മലയാളത്തിൽ വൈശാലി നൽകിയ സ്വീകാര്യത ഇന്നും പ്രിയപ്പെട്ടതാണെന്നും നല്ല ഒരു അവസരം കിട്ടിയാൽ തിരിച്ചു വരും, ചെറിയ വേഷം അല്ല സ്ത്രീ പ്രാധാന്യമുള്ള വേഷത്തിലേക്ക് അഭിനയിക്കാനാണ് താല്പര്യമെന്ന് താരം തുറന്ന് പറയുകയാണ്. എന്നാൽ ഇപ്പോൾ ഉയർന്ന വരുന്ന കാസ്റ്റിംഗ് കൗച്ച് എന്നത് താൻ അഭിനയ ജീവിതം തുടങ്ങിയ സമയത്തും ഉണ്ടെന്നും സുപർണ വ്യക്തമാക്കി.
ഏറെ വർഷങ്ങൾക്ക് ശേഷം മടങ്ങിവരുമ്പോൾ തന്റെ പ്രായത്തിന് പറ്റിയ റോളുകൾ ചെയ്യാനാണ് ഇഷ്ടമെന്നും മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ കാണാറുണ്ടെന്നും സുപർണ പറയുന്നു. അതേസമയം തന്റെ പിന്തുണ പുരുഷ കേന്ദ്രമായ സിനിമ രംഗത്ത് ഉയർന്നു വരുന്ന സ്ത്രീ കൂട്ടായിമയ്ക്ക് ഉണ്ട് എന്നും നടി വ്യക്തമാക്കി.