ചെറുപ്രായത്തിൽ തന്നെ ലൈംഗിക ചുവയുള്ള സിനിമകളിലും മ്യൂസിക് വിഡിയോകളും തേടി വന്നിരുന്നത് അസ്വസ്ഥയാക്കിയിരുന്നതായി പ്രശസ്ത താരം റിയ സെൻ തുറന്ന് പറഞ്ഞു. ഇതേ തുടർന്നാണ് ഹിന്ദി സിനിമകളിൽ അഭിനയിക്കുന്നത് നിർത്തിയതെന്നുംനടി വ്യക്തമാക്കി. റിയ സിനിമയിലേക്ക് എത്തുന്നത് ആർട്ടിസ്റ്റുകളുടെ കുടുംബത്തിൽ നിന്നുമാണ്. മുത്തശ്ശി സുചിത്ര സെൻ, അമ്മ മൂൺ മൂൺ സെൻ, സഹോദരി റീമ സെൻ എന്നിവരെല്ലാം ചലച്ചിത്ര ലോകത്ത് അറിയപ്പെടുന്ന താരങ്ങൾ കൂടിയാണ്.
റിയ സിനിമയിലേക്ക് തുടക്കം കുറിക്കുന്നത് 1998ൽ പുറത്തിറങ്ങിയ ഫാൽഗുനി പദക്കിന്റെ യാദ് പിയാ കി ആനെ ലഗി എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ്. എന്നാൽ അത് ശരീരം പ്രദർശിപ്പിക്കുന്ന രീതിയിലുള്ള വിഡിയോയായിരുന്നു. തനിക്ക് അന്ന് 16 വയസായിരുന്നു പ്രായം. റിയയ്ക്ക് ബിഗ് സ്ക്രീനിലേക്ക് ഉള്ള അവസരം തേടിയെത്തിയത് 1999ൽ പുറത്തിറങ്ങിയ തമിഴ് റൊമാന്റക് ഡ്രാമയായ താജ്മഹലാണ്. പിന്നാലെ ഹിന്ദി ചിത്രങ്ങളായ സ്റ്റൈൽ, ജങ്കാർ ബീറ്റ്സ്, ഖയാമത്: സിറ്റി അണ്ടർ ത്രട്ട് എന്നീ ചിത്രങ്ങളിലും റിയ വേഷമിട്ടിരുന്നു.
‘കുറച്ചു ചിത്രങ്ങൾ മാത്രമാണ് എനിക്ക് ലഭിച്ചത്. അതിൽ വളരെ കുറച്ചു മാത്രമാണ് ഹിറ്റായത്. എന്നാൽ, ആ ചിത്രങ്ങളിലൊന്നും ഞാൻ ആശ്വാസത്തോടെയല്ല അഭിനയിച്ചത്. ജനങ്ങൾ ഒരു മോശം അഭിനേത്രിയായാണ് എന്നെ കാണുന്നതെന്ന് എനിക്ക് തോന്നി. അത് തിരുത്താൻ കഴിയുന്ന അവസരങ്ങൾ തേടി വന്നതുമില്ല. ഞാൻ ചെയ്ത നിരവധി ബോളിവുഡ് ചിത്രങ്ങളിൽ സെക്സിയായ വസ്ത്രങ്ങളും മേക്കപ്പുമാണ് ഉണ്ടായിരന്നത്. അതിൽ ഞാൻ ഒരിക്കലും സംതൃപ്തയായിരുന്നില്ല.’സെക്സി, ബോൾഡ് എന്ന പ്രയോഗങ്ങൾ ഭയപ്പെടുത്തിയിരുന്നു. സ്കൂൾ കാലം മുതല്‍ തന്നെ സെക്സിയാണെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ കേട്ടുതുടങ്ങി. അത് അസ്വസ്ഥതയുണ്ടാക്കിയിരുന്നതായും പിടിഐക്കു നൽകിയ അഭിമുഖത്തിളുടെ റിയ വ്യക്തമാക്കി.