Latest News

കുടുംബത്തോടൊപ്പം അടുത്തകാലത്തൊന്നും ഇത്രയും സമയം ചിലവിടാന്‍ അവസരം കിട്ടിയിരുന്നില്ല; മകളെയാണോ കൊച്ചുമകളെയാണോ ഏറെ ഇഷ്‌ടം; വട്ടംകറക്കിയ ചോദ്യത്തിന് മറുപടിയുമായി ഗായിക സുജാത മോഹൻ

Malayalilife
കുടുംബത്തോടൊപ്പം അടുത്തകാലത്തൊന്നും ഇത്രയും സമയം ചിലവിടാന്‍ അവസരം കിട്ടിയിരുന്നില്ല; മകളെയാണോ കൊച്ചുമകളെയാണോ ഏറെ ഇഷ്‌ടം; വട്ടംകറക്കിയ ചോദ്യത്തിന് മറുപടിയുമായി ഗായിക സുജാത  മോഹൻ

ലയാളത്തിന്റെ വാനമ്പാടി ചിത്രയെപോലെ തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹന്‍. അമ്മയ്ക്ക് പിന്നാലെ സുജാതയുടെ മകള്‍ ശ്വേതയും സിനിമാ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയായി 2017 ഡിസംബറിലാണ് ശ്വേതയ്ക്ക് ഭര്‍ത്താവ് അശ്വിനും ഒരു പെണ്‍കുഞ്ഞ് പിറന്നത്. ശ്രേഷ്ഠയെന്നാണ് കുഞ്ഞിന്റെ പേര്. സുജാതയ്ക്കും അമ്മ ശ്വേതയ്ക്കു മൊപ്പമുളള കുഞ്ഞിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ ലോക്ഡൗണില്‍ കുഞ്ഞിനൊപ്പം ഏറെ സമയം ചിലവഴിക്കാന്‍ പറ്റുന്ന സന്തോഷത്തിലാണ് സുജാതയും മകള്‍ ശ്വേതയും. ചെന്നൈയിലെ വീട്ടിലാണ് കുടുംബസമേതം ഇവര്‍ താമസിക്കുന്നത്.

ചെന്നൈയില്‍ അണ്ണാ നഗറിലെ ആ മൂന്നു നില വീട്ടില്‍ ലോക്ക് ഡൌണ്‍ ആയതിനുശേഷം ഏറെ ആഘോഷിക്കുന്നത് ശ്രേഷ്ഠ തന്നെയാണ്. എപ്പോഴും തിരക്കില്‍ മാത്രം കണ്ടിട്ടുള്ള അമ്മയും അമ്മൂമ്മയും തനിക്കൊപ്പം കളിക്കാന്‍ ഉണ്ടെന്നതാണ് ശ്രേഷ്ഠയുടെ ഏറ്റവും വലിയ സന്തോഷം. കോവിഡ് ഹോട്ട്സ്പോട്ടാണ് ചെന്നൈ എന്ന വിഷമം ഒഴിച്ചുനിര്‍ത്തിയാല്‍ കുടുംബത്തോടൊപ്പം അടുത്തകാലത്തൊന്നും ഇത്രയും സമയം ചിലവിടാന്‍ ശ്വേതയ്ക്കും സുജാതയ്ക്കും അവസരം കിട്ടിയിട്ടില്ല

മാതൃദിന ത്തോടനുബന്ധിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുജാത പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരിക്കയാണ്.മകള്‍ ശ്വേതയായിരുന്നു സുജാതയെ ഇന്റര്‍വ്യൂ ചെയ്തത്. അഭിമുഖത്തില്‍ അമ്മയ്ക്ക് ഇഷ്ടം മകളെയാണോ അതോ കൊച്ചുമകള്‍ ശ്രേഷ്ടയെ ആണോ എന്നായിരുന്നു ശ്വേത സുജാതയോട് ചോദിച്ചത്. ചോദ്യം കേട്ട് ആദ്യം കണ്ണു മിഴിച്ചെങ്കിലും പിന്നെ ചിരിച്ചുകൊണ്ടാണ് സുജാത മറുപടി നല്‍കിയത്. ഇത് കുഴയ്ക്കുന്ന ചോദ്യമാണെന്ന് സുജാത ശ്വേതയോട് പറഞ്ഞു. താന്‍ സത്യം പറയുമെന്ന് ശ്വേതയുടെ മുഖത്ത് നോക്കി സുജാത പറഞ്ഞപ്പോള്‍ തീര്‍ച്ചയായും അമ്മയ്ക്ക് കൊച്ചുമോളെയാണ് ഇഷ്ടമെന്ന് തനിക്കറിയാം എന്ന് ശ്വേത പറഞ്ഞു.ഞങ്ങളുടെ വീട്ടില്‍ ഇപ്പോള്‍ ഒരു കുഞ്ഞു മജീഷ്യനുണ്ട്. അവളെയാണ് എനിക്കേറ്റവുമിഷ്ടം. അവളാണ് ഇപ്പോള്‍ എന്റെ ലോകം. പക്ഷേ ആ മജീഷ്യനെ നല്‍കിയത് ശ്വേതയാണല്ലോ അപ്പോള്‍ അവളോടും ഒരുപാട് സ്നേഹം, സുജാത പറഞ്ഞു. ലോക് ഡൗണ്‍ ആയതിനാല്‍ ഒരുപാട് നാളുകള്‍ക്ക് ശേഷം അമ്മയെയും അമ്മമ്മയെയും അടുത്തു കിട്ടിയതിന്റെ സന്തോഷത്തിലാണ് ശ്രേഷ്ഠക്കുട്ടിയെന്ന് സുജാത മുന്‍പ് തുറന്നുപറഞ്ഞിരുന്നു.

 

Never had the opportunity to spend so much time with family said sujatha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക