Latest News

തനിക്ക് ഏറെ പ്രചോദനം നൽകുന്നത് നസ്രിയയാണ്; നസ്രിയയുടെ അഭിനയം കണ്ടിട്ടാണ് നടിയാകാനുള്ള മോഹം തോന്നിയത്; വെളിപ്പെടുത്തലുമായി കല്യാണി പ്രിയദർശൻ

Malayalilife
തനിക്ക് ഏറെ പ്രചോദനം നൽകുന്നത്  നസ്രിയയാണ്; നസ്രിയയുടെ അഭിനയം കണ്ടിട്ടാണ് നടിയാകാനുള്ള മോഹം തോന്നിയത്; വെളിപ്പെടുത്തലുമായി കല്യാണി പ്രിയദർശൻ

തെന്നിന്ത്യൻ സിനിമയിലൂടെ ചലച്ചിത്ര മേഖലയിലേക്ക് ചുവട് വച്ച താരമാണ് കല്യാണി പ്രിയദർശൻ.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളികൾക്ക് ഏറെ സുപരിചിതയായത്. തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണി അഭിനയത്തിന് തുടക്കം കുറിച്ചത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം പ്രേക്ഷക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ പുതിയ ചിത്രങ്ങളുമായി കല്യാണി മലയാളത്തിൽ സജീവമാണ്.

എന്നാൽ ഇപ്പോൾ തന്റെ പ്രചോദനം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നദി കല്യാണി. തനിക്ക് ഏറെ പ്രചോദനം നൽകുന്നത്  മലയാളികളുടെ ഇഷ്ട താരം നസ്രിയ ആണ്  എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. കല്യാണിയുടെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.പണ്ടേ അറിയാമായിരുന്നു സിനിമ എന്റെ പ്രൊഫഷനെന്ന്. ഏത് റോളിലാകും വരുന്നതെന്ന കാര്യത്തിലേ തീരുമാനം ആകാതിരുന്നുള്ളുവെന്നും കല്യാണി പറയുന്നു. സിനിമയിലേക്കും അഭിനയത്തിലേക്കും വരാനുള്ള പ്രചോദനം നസ്രിയ ആണെന്നും താരം പറയുന്നു. നസ്രിയയുടെ അഭിനയം കണ്ടിട്ടാണ് നടിയാകാനുള്ള മോഹം തോന്നിയതെന്നും  കല്യാണി വെളിപ്പെടുത്തി.  നസ്രിയയെ കാണാനും സംസാരിക്കാനും വളരെയധികം ആഗ്രഹമുണ്ടെന്നും  നസ്രിയയുടെ ഭര്‍ത്താവും നടനുമായ ഫഹദ് തന്റെ പ്രിയപ്പെട്ട നടനാണെന്നും കല്യാണി പറഞ്ഞു. എന്നാൽ കല്യാണിയിൽ നിന്നുമുണ്ടായ ഈ പ്രതികരണം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

കല്യാണിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന രണ്ട് ചിത്രങ്ങളാണ്.  അച്ഛന്‍ പ്രിയദര്‍ശൻ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മരക്കാറും  വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയവുമാണ് ഇനി കല്യാണിയുടേതായി പുറത്തിറാനിരിക്കുന്ന ചിത്രങ്ങൾ.

Read more topics: # Nasriya gave me a lot of support
Nasriya gave me a lot of support

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES