മലയാളം, തമിഴ് ചലച്ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെയാണ് മുക്ത വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. പിന്നാലെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങുകയും ചെയ്‌തു. റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയുടെ ഭര്‍ത്താവ്. വിവാഹത്തോടെ സിനിമാ ജീവിതത്തിന് ഇടവേള നൽകിയ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. മുക്ത തന്റെ മകൾ കിയാരയ്ക്ക് ഒപ്പമുള്ളതും ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. എന്നാൽ ഇപ്പോൾ ഈ ലോക്ക് ഡൗൺ കാലത്ത് ഭർത്താവ് റിങ്കു ടോമി തനിക്ക് വേണ്ടി ചെയ്ത കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. മുക്ത പങ്കുവച്ച പോസ്റ്റും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
ഗായിക റിമി ടോമിയും മുക്തയും നാത്തൂന്മാർ കൂടിയാണ്. റിമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയെ ജീവിതസഖിയാക്കിയിരിക്കുന്നത്. എന്നാൽ ഈ താരദമ്പതികളെ കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാൻ ആരാധകർ അക്ഷമയോടെയാണ് കാത്തിരിക്കാറുള്ളത്. സിനിമയില്‍ നിന്നും വിട്ട് നിൽക്കുന്ന മുക്ത ഇപ്പോൾ കുടുംബ ജീവിതം ആസ്വദിക്കുകയാണ്. താരം കൂടുതലായും ആരാധകരുമായി പങ്കുവയ്ക്കുന്നത് മകള്‍ കിയാരയെ കുറിച്ചുള്ള വിശേഷങ്ങളാണ്. മകള്‍ക്കൊപ്പം ഉള്ള ടിക് ടോക് വിഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തതാണ്. അതേ സമയം ഭർത്താവ് റിങ്കുവുമായുള്ള പോസ്റ്റുകളൊന്നും കാര്യമായി മുക്ത പങ്കുവയ്ക്കാറില്ല. ഇതേ തുടർന്ന് ആരാധകർ ഭര്‍ത്താവ് എവിടെയാണെന്നുള്ള ചോദ്യങ്ങള്‍ ഉയർത്തുകയും ചെയ്‌തിരുന്നു. മുക്ത മുഖം കാണിക്കാതെ റിങ്കുവിനൊപ്പമുള്ള ഒരു ഫോട്ടോ കഴിഞ്ഞ ദിവസം പുറത്ത് വിടുകയും ചെയ്‌തിരുന്നു. 'എന്റെ മൊട്ടയ്‌ക്കൊപ്പം, ഇപ്പോള്‍ എനിക്ക് നോക്കുമ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല' എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മുക്ത ഈ ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ പുറത്ത് പോകാന്‍ കഴിയാത്തത് കൊണ്ട് എല്ലാവരും മൊട്ട അടിച്ചിരിക്കുകയാണ് എന്നും അതോടൊപ്പം കൂട്ടത്തില്‍ റിങ്കുവും ഉണ്ടെന്ന് ചിത്രത്തിലൂടെ വ്യക്തമാകുന്നുമുണ്ട്. അതോടൊപ്പം മറ്റൊരു ചിത്രവുമാണ് മുക്ത എത്തുകയും ചെയ്‌തു. നിങ്ങളുടെ കെട്ടിയോന്‍ നിങ്ങള്‍ക്കായി പാചകം ചെയ്യുമ്പോള്‍ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്നത്. ഭര്‍ത്താവിനെ കെട്ടിപിടിച്ചിരിക്കുന്നൊരു ഫോട്ടോയും പങ്കുവെച്ചു. ഒപ്പം ഭര്‍ത്താവ് ഗ്രില്‍ ചിക്കന്‍ ഉണ്ടാക്കുന്ന വീഡിയോയും മുക്ത ആരാധകർക്കായി പോസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ആകെ താരദമ്പതിമാരുടെ ഈ സ്‌നേഹത്തിന് താരദമ്പതിമാരുടെ ഈ സ്‌നേഹത്തിന് നൽകുന്നത്.