മോഹന്‍ലാലും സുചിത്രയും ഒന്നിച്ചിട്ട് 32 വര്‍ഷത്തിന്റെ നിറവിൽ; ചെന്നൈയില്‍ ഒരു വിവാഹ വേളയിലാണ് ഞാന്‍ ചേട്ടനെ ആദ്യമായി കാണുന്നത് എന്ന് സുചിത്ര; വിവാഹ ആശംസകളുമായി ആരാധകർ

Malayalilife
മോഹന്‍ലാലും സുചിത്രയും ഒന്നിച്ചിട്ട് 32 വര്‍ഷത്തിന്റെ നിറവിൽ; ചെന്നൈയില്‍ ഒരു വിവാഹ വേളയിലാണ് ഞാന്‍ ചേട്ടനെ ആദ്യമായി കാണുന്നത് എന്ന് സുചിത്ര; വിവാഹ ആശംസകളുമായി ആരാധകർ

ലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ നടൻ മോഹന്‍ലാലും ഭാര്യ സുചിത്രയും വിവാഹിതരായിട്ട് 32 വര്‍ഷമായിരിക്കുകയാണ്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇരുവർക്കും ആശംസ പോസ്റ്റുകൾ ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമൊക്കെയായാണ് ആരാധകർ പങ്കുവയ്ക്കുന്നത്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഷൂട്ടിംഗ് നിര്‍ത്തിവെച്ചതോടെ ചെന്നൈയിലെ വീട്ടിലേക്ക് മോഹന്‍ലാല്‍ മടങ്ങുകയും ചെയ്‌തിരുന്നു. എന്നാൽ ഈ അവസരത്തിൽ താരങ്ങളെയെല്ലാം വിളിച്ച് അദ്ദേഹം ക്ഷേമാന്വേഷണം നടത്തിയിരുന്നതും ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു.

സമൂഹമാധ്യമങ്ങളിലൂടെ ഒരിക്കൽക്കൂടി  മോഹന്‍ലാലിന്റെ വിവാഹ വീഡിയോയും കുടുംബസമേതമുള്ള ചിത്രങ്ങളുമൊക്കെ  തരംഗമായി മാറിയിരിക്കുകയാണ്.  സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹമായിരുന്നു താരത്തിന്റെത്. എന്നാൽ അഭിനയത്തിൽ നിന്നും നിര്‍മ്മാണ മേഖലയിലും തന്റെതായ സാന്നിധ്യം അറിയിച്ച താരം  സംവിധാനത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷമായിരുന്നു പ്രഖ്യാപിച്ചത്. അതേ സമയം ബറോസെന്ന ത്രീഡി ചിത്രവുമായി താനെത്തുമെന്ന്  നടൻ വ്യക്തമാക്കുകയും ചെയ്തു. മോഹൻലാലിന് പിന്നാലെ മകൻ പ്രണവിനും അഭിനയ ലോകത്തിലേക്ക് ശക്തമായ പിന്തുണയും നൽകിയിരുന്നു.

നിശബ്ദ പ്രണയം

പ്രണയിച്ച് വിവാഹിതരായ താരങ്ങളുടെ കൂട്ടത്തിൽ ഇരുവരും ഉൾപ്പെടുന്നുണ്ട്.  മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട്   കടുത്ത ആരാധികയായി മാറുകയായിരുന്നു സുചിത്ര. അതോടൊപ്പം സുചിത്ര അദ്ദേഹത്തിന് രഹസ്യമായി കത്തുകളും എഴുതിയിരുന്നു. എന്നാൽ ഇരവരുടെയും  നിശബദ് പ്രണയത്തെക്കുറിച്ച് സുഹൃത്തുക്കള്‍ക്കെല്ലാം അറിവുണ്ടായിരുന്നു. എന്നാൽ മോഹന്‍ലാല്‍ ആ പ്രണയം വിവാഹത്തിലേക്ക് എത്തിക്കുന്നതിനായി കഠിനമായ പ്രയത്നമാണ് നടത്തിയത്.  നിരവധി തവണ ഇതേ കുറിച്ച് ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്.

നിര്‍മ്മാതാവായ കെ ബാലാജിയുടെ മകൾ കൂടിയാണ് സുചിത്ര. മോഹന്ലാലിനോടുള്ള സുചിത്രയുടെ പ്രണയം ആദ്യം മനസ്സിലാക്കിയിരുന്നത് സഹോദരനായ സുരേഷ് ബാലാജിയായിരുന്നു. എന്നാൽ ഈ പ്രണയത്തിന് സുരേഷ് ബാലാജി അനുകൂലിച്ചിരുന്നു എങ്കിലും ഇത് ഒരു വിവാഹത്തിലേക്ക് കടക്കാൻ നിരവധി കടമ്പകൾ കടക്കേണ്ടി വന്നു ഇരുവർക്കും. എന്നാൽ സുചിത്ര ചെന്നൈയിലെ ഒരു വിവാഹ ചടങ്ങിനിടയില്‍ വെച്ചായിരുന്നു ആദ്യമായി മോഹന്‍ലാലിനെ കണ്ടിരുന്നതും. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലായിരുന്നു വിവാഹം. വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ നിറപറയെയും നിലവിളക്കിനെയും സാക്ഷിനിര്‍ത്തി ലാല്‍ സുചിത്രയ്ക്ക് പുടവനല്‍ക...

ആശംസാപ്രവാഹമാണ്

നിരവധി പേരാണ് മോഹന്‍ലാലിനും സുചിത്രയ്ക്കും ആശംസ നേര്‍ന്ന് കൊണ്ട് രംഗത്ത് എത്തിയിരുന്നത്. മനോഹരമായ  ഇവരുടെയും  ചിത്രങ്ങള്‍ ചേര്‍ത്തുള്ള കൊളാഷുകളും വീഡിയോകളുമെല്ലാം ഗ്രൂപ്പുകളിലൂടെ വൻ പ്രചാരമാണ് നേടുന്നത്. ആശംസാ പോസ്റ്റുകളുമായി കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ ആരാധകരുമെത്തി. 

Mohanlal suchithra 32 nd wedding anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES