Latest News

മീരയൊക്കെ എന്റെ പുറകേ നടക്കുകയാണ്; എന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയെന്നാണ് മറ്റുള്ളവരോട് പറയുന്നത്; വെളിപ്പെടുത്തലുമായി മീരാ നന്ദന്‍

Malayalilife
മീരയൊക്കെ എന്റെ പുറകേ നടക്കുകയാണ്; എന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയെന്നാണ് മറ്റുള്ളവരോട് പറയുന്നത്; വെളിപ്പെടുത്തലുമായി മീരാ നന്ദന്‍

മൂഹ മാധ്യമങ്ങളിലാകെ ഇപ്പോൾ വ്യാജ പ്രൊഫൈലുകളുടെ കാലമാണ്.  ഫേസ്ബുക്കില്‍  തന്റെ പേരിൽ പലവ്യാജ പ്രൊഫൈലുകൾ വരുന്നതിനെ കുറിച്ച് പലതാരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത്തരത്തിൽ വ്യാജ പ്രൊഫൈൽ വന്നതിനെ കുറിച്ച് നടി മീര നന്ദൻ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ലൈവിലെത്തിയാണ് തന്റെ പേരില്‍ ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കി മെസേജ് അയക്കുന്ന വ്യക്തിയെക്കുറിച്ച്‌ മീര തുറന്ന് പറഞ്ഞിരിക്കുന്നത്.

'വിപിന്‍ എന്നാണ് ഇയാളുടെ പേര്. ഫോട്ടോഗ്രാഫറാണെന്നാണ് അറിഞ്ഞത്. മീരയൊക്കെ മെസേജ് അയക്കാറുണ്ട്, ഫോട്ടോ എടുക്കുമോ എന്ന് ചോദിക്കാറുണ്ടെന്നുമൊക്കെ ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞ് നടക്കുന്നതായി എന്റെ ഒരു സുഹൃത്ത് വിളിച്ചാണ് എന്നോട് പറയുന്നത്. ഇയാളെ അറിയുമോ എന്ന് ചോദിച്ചു. വിപിന്‍ എന്ന പേരില്‍ ഒരു ഫോട്ടോഗ്രാഫറെ എനിക്ക് അറിയില്ല.

മീരയൊക്കെ എന്റെ പുറകേ നടക്കുകയാണ്, എന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയെന്നാണ് മറ്റുള്ളവരോട് പറയുന്നത്. പലയാളുകള്‍ക്കും മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് അയക്കാറുണ്ട് ഇയാള്‍. പക്ഷേ സ്‌ക്രീന്‍ ഷോട്ടില്‍ കാണുന്ന മീര നന്ദന്‍ എന്നെ് പറയുന്ന പേജില്‍ ബ്ല്യൂ ടിക്ക് ഇല്ല. അത് കൊണ്ട് തന്നെ ഇത് വ്യാജ പ്രൊഫൈല്‍ ആണെന്നത് വ്യക്തമാണ്.

ഞാന്‍ ഫേസ്ബുക്കില്‍ തീരെ ആക്ടീവ് അല്ല. മെസേഡോ കാര്യങ്ങളോ നോക്കാറുമില്ല. ഫേക്ക് പ്രൊഫൈല്‍ ഒക്കെ ഉണ്ടാക്കാന്‍ വിരുതനാണ് ഇയാള്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. പാലക്കാട് സ്വദേശിയായ ഇയാള്‍ ദുബായിലാണുള്ളതെന്ന് പറയുന്നു. മറ്റുള്ളവരെ പറ്റിച്ച്‌ ഇയാള്‍ക്ക് എന്താണ് നേടാന്‍ ഉള്ളതെന്ന് അറിയില്ല.

ഞാന്‍ എന്റെ സുഹൃത്തുകള്‍ക്കൊപ്പം മാത്രമാണ് ഫോട്ടോഷൂട്ട് നടക്കാറുള്ളത്. അത് പറഞ്ഞ് ആരുടെയും പുറകെ നടക്കാറുമില്ലെന്നു പറഞ്ഞ മീര ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും വ്യക്തമാക്കി. കൂടാതെ അയാളുടെ പേജ് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവരുടെയും സഹായം വേണമെന്നും നടി ആവശ്യപ്പെട്ടു.

Meera nandhan says about the fake profile in fb

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക