Latest News

മണലാരണ്യത്തിൽ നിന്നും മലയാളമണ്ണിലേക്ക്; ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ നടന്‍ പൃഥിരാജ് ഉള്‍പെടുന്ന ആടുജീവിതം സംഘം നാട്ടിലെത്തി

Malayalilife
മണലാരണ്യത്തിൽ നിന്നും മലയാളമണ്ണിലേക്ക്; ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ നടന്‍ പൃഥിരാജ് ഉള്‍പെടുന്ന ആടുജീവിതം സംഘം നാട്ടിലെത്തി

ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ നടന്‍ പൃഥിരാജ് ഉള്‍പെടുന്ന ആടുജീവിതം സംഘം ഇന്ന് രാവിലെ നാട്ടില്‍ തിരിച്ചെത്തി. കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് 58 ആളുകള്‍ അടങ്ങുന്ന സംഘം എത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ന് രാവിലെ അവര്‍ എത്തിയത്. ആദ്യം ഡല്‍ഹിയിലെത്തിയ സംഘം പിന്നാലെ കൊച്ചിയിലേക്ക് വരികയായിരുന്നു. കോവിഡ് പരിശോധനകള്‍ക്ക് ശേഷമാണ് സിനിമാ സംഘം പുറത്തേക്ക് വന്നത്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയെത്തിയ പൃഥ്വിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

മറ്റു താരങ്ങളെല്ലാം ഷൂട്ടിങ്ങുകളൊക്കെ നിര്‍ത്തി വച്ച് വീട്ടില്‍ ഇരിക്കുമ്പോള്‍ മലയാളി സിനിമാ ആരാധകരുടെ ആശങ്ക മുഴുവന്‍ മലയാളത്തിന്റെ യുവതാരത്തെക്കുറിച്ചയായിരുന്നു. ആടു ജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലായിരുന്നു പൃഥ്വിയും സംഘവും. രണ്ടു മാസത്തിലേറെയായി ജോര്‍ദാനിലായിരുന്നു പൃഥ്വിയും സംഘവും. വലിയ കാന്‍വാസിലുള്ള ആടുജീവിതമെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴുവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു. പൃഥ്വിയും സംഘവും സുരക്ഷിതരാണെന്ന് പറഞ്ഞ് അമ്മ മല്ലിക സുകുമാരനും സുപ്രിയയും എത്തിയിരുന്നു. താന്‍ പൃഥ്വിരാജിനെ മിസ് ചെയ്യുന്നുുെവന്നും അച്ഛനെ കാണാന്‍ ആലി കാത്തിരിക്കുന്നുവെന്നും സുപ്രിയ വ്യക്തമാക്കി എത്തിയിരുന്നു. ഷൂട്ടിങ്ങ് ജോര്‍ദാനില്‍ പാക്കപ്പ് ആയ സന്തോഷവാര്‍ത്ത പൃഥി അറിയിച്ചത് മുതല്‍ നടന്റെ വരവ് കാത്തിരിക്കയായിരുന്നു മലയാളികള്‍.

ഒടുവില്‍ ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ ആടുജീവിതം സംഘം ഇന്ന് രാവിലെ കേരളത്തിലെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തിയിരിക്കയാണ്. കോവിഡ് പരിശോധനകള്‍ക്ക് ശേഷമാണ് സിനിമാ സംഘം പുറത്തേക്ക് വന്നത്. നേരിട്ട് വീട്ടിലേക്ക് ഇവര്‍ മടങ്ങില്ലെന്നാണ് അറിയുന്നത്. പെയിഡ് ക്വാറന്റീനിലേക്ക് സംഘം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളിലേക്കാണ് ക്വാറന്റൈനീനായി പൃഥ്വിരാജ് ഉള്‍പ്പെടെയുളളവര്‍ മാറിയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു വാഹനം ഡ്രൈവ് ചെയ്താണ് കോവിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പോയത്. ഫോര്‍ട്ട് കൊച്ചിയില്‍ പണം നല്‍കി ഉപയോഗിക്കുന്ന ക്വാറന്റീന്‍ സെന്ററിലേക്കാണ് പൃഥ്വിയും ആടുജീവിതം സംഘവും മാറുന്നത്. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം 14 ദിവസം നിരീക്ഷണത്തില്‍ തുടരും. അവിടെ ഐസോലോഷന്‍ റൂമുകളിലായി സംഘം താമസിക്കും.കൃത്യമായ സാമുഹിക അകലം പാലിച്ചുകൊണ്ടുളള ക്വാറന്റൈന്‍ ആയിരിക്കും ഇവിടെ ഉണ്ടാവുക. പൃഥ്വിരാജും സംഘവും ജോര്‍ദ്ദാനില്‍ നിന്നും തിരിക്കുന്നതിന് മുന്‍പെ കൊച്ചിയില്‍ കാര്യങ്ങളെല്ലാം സജീകരിച്ചിരുന്നതായും അറിയുന്നു

ജോര്‍ദാനില്‍ നിന്നും ഡല്‍ഹിയിലെത്തിയ സംഘം ഇന്ന് രാവിലെ 7.15 നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ പൃഥ്വിയും സംഘവും കൊച്ചിയിലേക്ക് പുറപ്പെട്ടത്. അമ്മാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശേഷമായിരുന്നു കൊച്ചിയിലേയ്ക്കുള്ള യാത്ര.ജോര്‍ദാനില്‍ നിന്നുള്ള പ്രവാസികളുമായി വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഇവയില്‍ പൃഥ്വിരാജും സംഘവും ഉള്‍പ്പെടുന്നതായും അവര്‍ നാട്ടിലേക്ക് തിരിച്ചതായും ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി അറിയിക്കുകയും ചെയ്തിരുന്നു. ആടുജീവിതം സംഘമുള്‍പെടെ 187 പേരാണ് വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചത്. .മാര്‍ച്ച് മാസത്തിലായിരുന്നു ആടൂജീവിതം ഷൂട്ടിങ്ങിനായി പൃഥ്വിരാജും സംഘവും ജോര്‍ദ്ദാനിലേക്ക് പോയത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി കോവിഡ് വ്യാപനം ഉയര്‍ന്നത്. ഇത് ഷൂട്ടിംഗ് നിര്‍ത്തിവെക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിച്ചു. പിന്നീടാണ് ഷൂട്ടിങ്ങ് പൂര്‍ത്തീകരിച്ചത്.

Adujeevitham team come back to home land

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES