Latest News

സാരി ഉടുത്താല്‍ ഞാന്‍ സെക്‌സിയാണെന്ന് ഒരുപാട് പേര്‍ പറയാറുണ്ട്; ഫാഷന്‍ സങ്കല്‍പ്പങ്ങളെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും തുറന്നു പറഞ്ഞ് നടി ഇനിയ

Malayalilife
സാരി ഉടുത്താല്‍ ഞാന്‍ സെക്‌സിയാണെന്ന് ഒരുപാട് പേര്‍ പറയാറുണ്ട്; ഫാഷന്‍ സങ്കല്‍പ്പങ്ങളെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും തുറന്നു പറഞ്ഞ് നടി ഇനിയ

ലയാള ടെലിവിഷനില്‍ രംഗത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചേക്കേറിയ താരമാണ്  ഇനിയ.  ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ ഇനിയ  തന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും  എല്ലാം തുറന്ന് പറയുകയാണ്. 

 ഒരാള്‍ അണിഞ്ഞിരിക്കുന്ന വസ്ത്രത്തില്‍ നന്ന് ആയാളുടെ സ്വഭാവം അറിയാമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ താന്‍ അക്കാര്യത്തില്‍ വിശ്വസിക്കുന്നില്ല. സന്ദര്‍ഭത്തിനനുസരിച്ച്‌ വസ്ത്രം ധരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഷോപ്പിങ്ങിനായി അധികം സമയം ചിലവഴിക്കാറില്ല. ചേച്ചിയാണ് അതിന് സഹായിക്കുന്നത്. കൂടാതെ ഫാഷനെ കുറിച്ച്‌ എല്ലാ ഐഡിയകളും പറഞ്ഞു തരുന്നതും ചേച്ചി സ്വാതിയാണ്. അത് പരീക്ഷിക്കുന്നതിലാണ് എനിയ്ക്ക് താൽപര്യം.

തനിയ്ക്ക് കൂടുതല്‍ ഇണങ്ങുന്നത് സാരിയാണ്. അതിനാല്‍ തന്നെ ഫംഗ്ഷനുകള്‍ക്ക് പോകുമ്പോൾ  ആദ്യം പരിഗണിക്കുന്നത് സാരി തന്നെയാണ്. സാരി ഉടുത്താല്‍ ഞാന്‍ സെക്‌സിയാണെന്ന് ഒരുപാട് പേര്‍ പറയാറുണ്ട്. കൂടുതലും സിമ്ബിള്‍ ഡിസൈനുള്ള ഷിഫോണ്‍ സാരിയാണ് ഏറ്റവും ഇഷ്ടം. പട്ടുസാരിയും മുല്ലപ്പൂവും വച്ച്‌ പരമ്ബരാഗത രീതിയില്‍ ഒരുങ്ങുന്നത് വലിയ ഇഷ്ടമാണ്.യാത്രകളില്‍ കാഷ്വല്‍സ് ജീന്‍സും ടോപ്പുമാണ് ധരിക്കാറുള്ളത്, ബ്ലാക്ക് ആന്റ് വൈറ്റ് കോമ്ബിനേഷനാണ് കാഷ്വല്‍സില്‍ അധികം ഉപയോഗിക്കാറുളളത്. അത് പോലെ ഗൗണുകളും തനിയ്ക്ക് ചേരുന്ന വസ്ത്രമാണ്.

Actress Iniya is open about fashion concepts

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക